കൊട്ടാരക്കര : കൊല്ലം-തിരുമംഗലം ദേശീയപാതയിൽ കൊട്ടാരക്കര കോട്ടപ്പുറത്ത് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച മിനി ബസ് സ്കൂട്ടറിലിടിച്ച് ഒരാൾക്ക് പരിക്ക്. ഇന്നലെ രാവിലെ പത്തേകാലിന് കോട്ടപ്പുറത്ത് കേക്ക് വേൾഡിന് മുന്നിലായിട്ടാണ് സംഭവം. തമിഴ്നാട്ടിൽ നിന്നുമെത്തിയ ശബരിമല തീർത്ഥാടകരുടെ വാഹനമാണ് സ്കൂട്ടറിൽ ഇടിച്ചത്. ഇടിയെത്തുടർന്ന് സ്കൂട്ടർ മിനി ബസിന്റെ അടിയിലായി. റോഡിന്റെ മറുവശത്തേക്ക് ഇറങ്ങിയാണ് ബസ് നിന്നത്. റോഡിൽ തെറിച്ചുവീണ സ്കൂട്ടർ യാത്രികനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊട്ടാരക്കര പൊലീസ് കേസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |