മുള്ളൂർക്കര: മുള്ളൂർക്കര കാർമ്മൽ മൗണ്ട് സ്‌പെഷ്യൽ സ്‌കൂൾ രജത ജൂബിലി ആഘോഷവും വിജയലക്ഷ്മി ടീച്ചർക്കുള്ള യാത്ര അയപ്പ് സമ്മേളനവും മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഡോ. സി. ക്രിസ്‌ലിൻ അദ്ധ്യക്ഷനായി. തൃശൂർ സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ മുഖ്യപ്രഭാഷണം നടത്തി. ഫാദർ ജോൺസൺ ഒലക്കേങ്കിൽ, ഫാദർ ചാക്കോ ചിറമ്മേൽ, ജോൺസൺ അന്തിക്കാട്, ഫാദർ ഷിജു ചിറ്റിലപ്പിള്ളി, ഡോ. സി. മരിയാട്ട്, മുള്ളൂർക്കര പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മേലേടത്ത് എന്നിവർ സംസാരിച്ചു. സിറ്റർ മേരി ആൻ സ്വാഗതവും സിസ്റ്റർ ഡോണ മരിയ നന്ദിയും പറഞ്ഞു. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |