തൃശൂർ: കേരള മദ്രസ അദ്ധ്യാപക ക്ഷേമനിധി ബോർഡിൽ നിന്നും പെൻഷൻ വാങ്ങുന്ന അംഗങ്ങൾ ഗസറ്റഡ് ഓഫീസർ സാക്ഷ്യപെടുത്തിയ ലൈഫ് സർട്ടിഫിക്കറ്റ് 31ന് മുമ്പ് സമർപ്പിക്കണം. സർട്ടിഫിക്കറ്റ് മാതൃക www.kmtboard.in എന്ന വെബ്‌സൈറ്റിൽ. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ, കേരള മദ്രസ അദ്ധ്യാപക ക്ഷേമനിധി ബോർഡ്, കെ.യു.ആർ.ഡി.എഫ്.സി ബിൽഡിംഗ് രണ്ടാംനില, ചാക്കോരത്തുകുളം, വെസ്റ്റ്ഹിൽ പി.ഒ, കോഴിക്കോട് 673005 എന്ന വിലാസത്തിൽ അയക്കണം. സർട്ടിഫിക്കറ്റിൽ ആധാർ, മൊബൈൽ നമ്പറുകൾ നിർബന്ധമായും രേഖപ്പെടുത്തണം. ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ചവർക്ക് മാത്രമേ 2023 ജനുവരി മാസം മുതലേ പെൻഷൻ നൽകൂ. വിവരങ്ങൾക്ക് ഫോൺ: 0495 2966577, 9188230577.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |