കാസർകോഡ്: പെരിയ ഇരട്ടക്കൊലക്കേസിൽ പ്രതിഭാഗത്തിന് വേണ്ടി വക്കാലത്ത് ഏറ്റെടുത്ത അഡ്വ. സി.കെ. ശ്രീധരനെതിരെ രാജ് മോഹൻ ഉണ്ണിത്താൻ എം,പി നടത്തിയ പരാമർശം വിവാദത്തിൽ സി.കെ.ശ്രീധരൻ സ്ത്രീയായി ജനിക്കാത്തത് കേരളത്തിന്റെ ഭാഗ്യം എന്നായിരുന്നു രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞത്. വാർത്താസമ്മേളനത്തിലായിരുന്നു രാജ്മോഹൻ ഉണ്ണിത്താന്റെ വിവാദപരാമർശം.
ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളുടെ അപ്പീൽ ഹൈക്കോടതിയുടെ പരിഗണനയിൽ ഇരിക്കെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായ ശ്രീധരൻ പ്രധാനപ്പെട്ട സാക്ഷികളെ വിസ്തരിക്കുന്ന ദിവസം കോടതിയിൽ ഹാജരാകാറില്ല. ജൂനിയേഴ്‌സിനെയാണ് അദ്ദേഹം പറഞ്ഞയക്കാറ്. മാർക്സിസ്റ്റ് നേതാവ് മോഹനനെയും അദ്ദേഹവുമായി ബന്ധപ്പെട്ട് ശിക്ഷിക്കാൻ ഉതരുന്ന സാക്ഷികളെയും വിസ്തരിക്കാൻ വിളിച്ച ദിവസങ്ങളിൽ അദ്ദേഹം വിചാരണകോടതികളിൽ നിന്ന് മുങ്ങുന്ന കാഴ്ച അന്നും ഞങ്ങൾ കണ്ടു. പണത്തിന് വേണ്ടി മാർക്സിസ്റ്റ് പാർട്ടിയിലും ആർ,എസ്.എസിലും അദ്ദേഹത്തിന് അവിഹിതബന്ധമുണ്ട്. ഇയാളുടെ ശരീരം കോൺഗ്രസിലും മനസ് ബി.ജെ.പിയിലും മാർക്സിസ്റ്റ് പാർട്ടിയിലുമാണ്. ഇദ്ദേഹം സ്ത്രീയായി ജനിക്കാതിരുന്നത് കാഞ്ഞങ്ങാട്ടുകാരുടെയും കേരളത്തിന്റെയും ഭാഗ്യം എന്നേ പറയാനുള്ളൂ. എന്നായിരുന്നു രാജ്മോേഹൻ ഉണ്ണിത്താന്റെ വാക്കുകൾ.
മുപ്പത് ചില്ലിക്കാശിന് വേണ്ടി യേശുക്രിസ്തുവിനെ ഒറ്റിക്കൊടുത്തില്ലേ യൂദാസ്. പീലാത്തോസും യൂദാസും കൂടെ ചേർന്നാൽ എന്താണോ അതാണ് സി.കെ. ശ്രീധരൻ. സി.കെ.ശ്രീധരന് ഏത് പാർട്ടിയിൽ വേണമെങ്കിലും പോകാം. ശ്രീധരന്റെ രാഷ്ട്രീയ ചരിത്രമൊന്നും കൂടുതലായി ജനങ്ങളോട് പറയണ്ട. അങ്ങനെ പറയാൻ ശ്രമിച്ചാൽ പലതപം നമുക്ക് പറയേണ്ടിവരും എന്നും ഉണ്ണിത്താൻ കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |