SignIn
Kerala Kaumudi Online
Monday, 09 September 2024 5.50 PM IST

' പാർട്ണേഴ്സ് ഇൻ ക്രെെം' അച്ഛൻ വരുന്നുണ്ട്, ടിവി ഓഫാക്കി പഠിക്കാൻ സൂചന നൽകുന്ന വളർത്തുനായ ,​ വീഡിയോ വെെറൽ

Increase Font Size Decrease Font Size Print Page
dog

ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമായ നിരവധി വീഡിയോകളാണ് ദിവസവും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഇപ്പോഴിതാ രസകരമായ ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഒരു കൊച്ചു പെൺകുട്ടിയും വീട്ടിലെ വളർത്തു നായയും തമ്മിലുള്ള സ്നേഹം വ്യക്തമാക്കുന്നതാണ് വീഡിയോ.

ടിവി കണ്ടുകൊണ്ടിരിക്കുന്ന പെൺകുട്ടിക്ക് അച്ഛൻ വരുന്നുണ്ടെന്നും ടിവി ഓഫാക്കി പഠിക്കാൻ വളർത്തുനായ സൂചന നൽകുന്നതാണ് വീഡിയോയിൽ ഉള്ളത്. 25 സെക്കൻഡ് മാത്രം ദെെർഘ്യമുള്ള വീഡിയോ ' പാർട്ണേഴ്സ് ഇൻ ക്രെെം' എന്ന ക്യാപ്ഷനോട് കൂടിയാണ് ട്വിറ്ററിൽ പങ്കുവച്ചിരിക്കുന്നത്. 'yoda4ever ' ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോ ഇപ്പോൾ തന്നെ നിരവധി പേർ കണ്ടുകഴിഞ്ഞു. നിരവധി കമന്റും വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്.

സ്കൂൾ വിട്ട് വന്നിരുന്ന് ടിവി കാണുന്ന ഒരു പെൺകുട്ടിയാണ് വീഡിയോയിൽ ഉള്ളത്. ടിവിയുടെ സമീപത്ത് തന്നെയാണ് അവരുടെ ജർമ്മൻ ഷെപ്പേഡ് ഇനത്തിൽപ്പെട്ട വളർത്തുനായ കിടക്കുന്നത്. എന്നാൽ പെട്ടെന്ന് എന്തോ കാൽപെരുമാറ്റം കേട്ട് നായ ചാടി എഴുന്നേൽക്കുകയും വാതിലിൽ നോക്കി കുരയ്ക്കുന്നതും വീഡിയോയിൽ കാണാം. പെൺകുട്ടി പുസ്തകം വച്ചിരിക്കുന്ന മേശക്കരികിൽ വന്നു നിൽക്കുന്ന നായയെയാണ് അടുത്ത് കാണുന്നത്. സൂചന മനസിലായത് പോലെ പെൺകുട്ടി വേഗത്തിൽ ടിവി ഓഫ് ആക്കി പഠിക്കാൻ ഇരിക്കുന്നു. അപ്പോഴേയ്ക്കും അച്ഛൻ വാതിൽ തുറന്ന് അകത്തു കയറി വരുന്നതും നായ അദ്ദേഹത്തിന് അരികിൽ പേകുന്നതുമാണ് വീഡിയോയിൽ ഉള്ളത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: VIRALVIDEO
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.