കൊച്ചി: എം.ബി.ബി.എസ്, ബി.ടെക്, എം.ടെക്, ബി.എ.എം.എസ്, ബി.ഡി.എസ്, ബി.വി.എസ്.സി ആൻഡ് എ.എച്ച്, എം.ഡി.എസ്, എം.ഡി, ബി.എച്ച്.എം.എസ്, പി.ജി ആയുർവേദ, പി.ജി ഹോമിയോ, എം.വി.എസ്.സി ആൻഡ് എ.എച്ച് എന്നീ കോഴ്സുകളിൽ പ്രവേശനം ലഭിച്ച കള്ളു വ്യവസായ തൊഴിലാളി ക്ഷേമ നിധിയിൽ അംഗങ്ങളുടെ മക്കൾക്ക് ലാപ്ടോപ്പിന് അപേക്ഷിക്കാം. എൻട്രൻസ് കമ്മിഷണറുടെ അലോട്ട്മെന്റ് കത്ത്/ സ്കോർ ഷീറ്റ്/അലോട്ട്മെന്റ് ഉത്തരവിന്റെ പകർപ്പ് എന്നിവ ഹാജരാക്കണം. അവസാന തീയതി: ഡിസംബർ 30. അപേക്ഷ ഫോറം ജില്ലാ വെൽഫെയർ ഫണ്ട് ഇൻസ്പെക്ടർ ഓഫീസ്, വിവിധ ട്രേഡ് യൂണിയനുകളുടെ ഓഫീസ് എന്നിവിടങ്ങളിൽ നിന്ന് ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |