കുറ്റ്യാടി: കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീമിലെ പ്രധാന കളിക്കാരിലൊരാളും, കെ.എസ്.ആർ.ടി.സി സംസ്ഥാന വോളി ടീം ക്യാപ്റ്റനുമായിരുന്ന വോളിബോൾ താരം അന്തരിച്ച ഒ. കൃഷ്ണനെ സഹപാഠികളും സുഹൃത്തുക്കളുംഅനുസ്മരിച്ചു. വട്ടോളിയിൽ നടന്ന ചടങ്ങ് പി.ഹരീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസസംരക്ഷണ സമിതി സംസ്ഥാന ജനറൽ കൺവീനർ അഡ്വ. ടി. നാരായണൻ വട്ടോളി അദ്ധ്യക്ഷത വഹിച്ചു. മുൻ ഇന്ത്യൻ വോളിബോൾ പരിശീലകൻ (റെയിൽവേ) പ്രദീപ് കുമാർ വട്ടോളി അനുസ്മരണ പ്രഭാഷണം നടത്തി. രാജഗോപാലൻ കാരപ്പറ്റ, കുഞ്ഞബ്ദുള്ള പാലോങ്കുനി , എം .എം.രാധാകൃഷ്ണൻ ,കുറ്റിയിൽ കൃഷ്ണൻ , കെ.കെ.രാഘവൻ, എ.പി.രാജീവൻ , കെ.റൂസി , കെ.കണ്ണൻ, പത്മനാഭൻ വട്ടോളി, പുരുഷോത്തമൻ പുതിയോട്ടിൽ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |