കൊടുങ്ങല്ലൂർ: കാര ബഹദൂർ സ്മാരക ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ എടവിലങ്ങിലെ അഭ്യസ്തവിദ്യരായ യുവാക്കൾക്കുള്ള പി.എസ്.സി കോച്ചിംഗും പുതുതായി സർക്കാർ ജോലി ലഭിച്ച എടവിലങ്ങ് സ്വദേശികളായ 20 പേർക്കുള്ള ആദരവ് സമർപ്പണം പരിപാടി മുന്നൊരുക്കം സംഘടിപ്പിച്ചു. ഇ.ടി. ടൈസൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാധാകൃഷ്ണൻ അദ്ധ്യക്ഷയായി. ദുരിതക്കയങ്ങളിൽ നിന്നും പഠിച്ച് സബ് ഇൻസ്പെക്ടറായ ആനിശിവ അനുഭവങ്ങൾ വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.എസ്. ജയ, പഞ്ചായത്ത് മെമ്പർ സുഗത ശശീധരൻ തുടങ്ങിയവർ സർക്കാർ ജോലി ലഭിച്ച 20 പേർക്ക് ആദരവ് സമർപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |