SignIn
Kerala Kaumudi Online
Friday, 26 April 2024 11.53 AM IST

ഹോക്കി ലോകകപ്പ് ട്രോഫി പര്യടനം നാളെ കേരളത്തിൽ

hockey

തിരുവനന്തപുരം : ജനുവരി 13 മുതൽ 29 വരെ ഒഡിഷയിൽ നടക്കുന്ന ഹോക്കി ലോകകപ്പിന്റെ ട്രോഫി പര്യടനം നാളെ കേരളത്തിൽ എത്തും. കേരള ഹോക്കി സംസ്ഥാന സെക്രട്ടറി സി.ടി സോജിയും അസോസിയേറ്റ് വൈസ് പ്രസിഡന്റ് നിയാസ്.കെ യും ചേർന്ന് തമിഴ്നാട് ഹോക്കി പ്രതിനിധികളിൽ നിന്ന് ഇന്ന് ലോകകപ്പ് ട്രോഫി കേരളത്തിനുവേണ്ടി ഏറ്റുവാങ്ങും.നാളെ രാവിലെ 7 ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്ന ട്രോഫി കേരള ഹോക്കി ഭാരവാഹികളും കായിക താരങ്ങളും ചേർന്ന് സ്വീകരിക്കും. തുടർന്ന് തിരുവനന്തപുരം ജില്ലയിൽ എൽ.എൻ.സി.പി.ഇ (രാവിലെ 10.30, എസ്.എൻ കോളേജ് ചെമ്പഴന്തി (രാവിലെ 11.00), യൂണിവേഴ്സിറ്റി കോളേജ് (രാവിലെ 11.45), വുമൺസ് കോളേജ് (ഉച്ചയ്ക്ക് 12.30) എന്നിവിടങ്ങളിൽ ലോകകപ്പ് ട്രോഫിക്ക് സ്വീകരണം നൽകും. വൈകിട്ട് 4 മണിക്ക് കേരളത്തിന് വേണ്ടി സ്പീക്കർ എ.എൻ ഷംസീർ ലോകകപ്പ് ട്രോഫിയുടെ പ്രകാശനവും, സ്വീകരണ ഉദ്ഘാടനവും ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നിർവഹിക്കുമെന്ന് കേരള ഹോക്കി സംസ്ഥാന അധ്യക്ഷൻ വി.സുനിൽകുമാർ പറഞ്ഞു. ഇന്ത്യയിലെ 12 സംസ്ഥാനങ്ങളിലും ഒരു കേന്ദ്ര ഭരണ പ്രദേശത്തും മാത്രമാണ് ലോകകപ്പ് ട്രോഫിയുടെ പര്യടനം നിശ്ചയിച്ചിട്ടുള്ളത്. ഇതിൽ കേരളവും ഉൾപ്പെട്ടത് കേരള ഹോക്കിയുടെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം കൂടിയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന ചടങ്ങിൽ കായിക മന്ത്രി വി അബ്ദുറഹ്മാൻ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ വി ശിവൻകുട്ടി, ആൻറണി രാജു, മേയർ ആര്യ രാജേന്ദ്രൻ, മറ്റ് ജനപ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കും. തുടർന്ന് കർണാടക ഹോക്കിയുടെ ജനറൽ സെക്രട്ടറി എ.ബി സുബ്ബയ്യ ട്രോഫി കേരള ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി ജനറൽ എസ്.രാജീവിൽ നിന്നും ഏറ്റുവാങ്ങും. ചടങ്ങിനോട് അനുബന്ധിച്ച് സംഗീതവിരുന്നും ഒരുക്കിയിട്ടുണ്ട് . വാർത്ത സമ്മേളനത്തിൽ കേരള ഹോക്കി പ്രസിഡന്റ് വി.സുനിൽകുമാർ, കേരള ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി ജനറൽ എസ്.രാജീവ്, അരുൺ എ ഉണ്ണിത്താൻ( സീനിയർ വൈസ് പ്രെസിഡൻഡ്, കേരള ഹോക്കി),ജ്യോതിഷ്‌കുമാർ (സെക്രട്ടറി, തിരുവനന്തപുരം ഹോക്കി) എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, HOCKEY
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.