തിരുവനന്തപുരം : ഒഡിഷയിൽ ജനുവരി 13 മുതൽ 29 വരെ നടക്കുന്ന ഹോക്കി ലോകകപ്പിന്റെ ട്രോഫി പര്യടനം ഇന്ന് കേരളത്തിൽ നടക്കും.
ഇന്ന് രാവിലെ 7 ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്ന ട്രോഫി കേരള ഹോക്കി ഭാരവാഹികളും കായിക താരങ്ങളും ചേർന്ന് സ്വീകരിക്കും. തുടർന്ന് തിരുവനന്തപുരം ജില്ലയിൽ എൽ.എൻ.സി.പി.ഇ (രാവിലെ 10.30, എസ്.എൻ കോളേജ് ചെമ്പഴന്തി (രാവിലെ 11.00), യൂണിവേഴ്സിറ്റി കോളേജ് (രാവിലെ 11.45), വുമൺസ് കോളേജ് (ഉച്ചയ്ക്ക് 12.30) എന്നിവിടങ്ങളിൽ ലോകകപ്പ് ട്രോഫിക്ക് സ്വീകരണം നൽകും. വൈകിട്ട് 4 മണിക്ക് കേരളത്തിന് വേണ്ടി സ്പീക്കർ എ.എൻ ഷംസീർ ലോകകപ്പ് ട്രോഫിയുടെ പ്രകാശനവും, സ്വീകരണ ഉദ്ഘാടനവും ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നിർവഹിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |