മുക്കം: വേതനം പുതുക്കി അഞ്ചു വർഷം പിന്നിടുകയും ജീവിതചെലവ് ക്രമാതീതമായി ഉയരുകയും ചെയ്ത സാഹചര്യത്തിൽ സ്വകാര്യമേഖലയിലെ ഫാർമസിസ്റ്റുകളുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കണമെന്ന് കേരളാ പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ (കെ.പി.പി.എ) മുക്കം ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.പ്രവീൺ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് എം.സയിദ് നിയാസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എൻ.സിനീഷ്, സി.എച്ച്.രജീഷ്, എൻ.പ്രജന, വി.ടി.അരുണദാസ് എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായി വൈ.സി. യുനൈസ് (പ്രസിഡന്റ്), എം.സയിദ് നിയാസ്, ഇ.ഷബ്നാത്ത് (വൈസ് പ്രസിഡന്റുമാർ), വി.ടി. അരുണദാസ് (സെക്രട്ടറി), കെ.എൻ.ശ്രീജ, സുമ സുമേഷ് (ജോ.സെക്രട്ടറിമാർ) ,എൻ.പ്രജന (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |