ആലപ്പുഴ: 33ാമത് ദേശീയ സ്പ്രിന്റ് ജൂനിയർ കനോയിംഗ്, കയാക്കിംഗ് ചാമ്പ്യൻഷിപ്പിലും സബ് ജൂനിയർ ചാമ്പ്യൻഷിപ്പിലും ആലപ്പുഴ പുന്നമടയിലെ സായി കേന്ദ്രത്തിലെ താരങ്ങൾ മികച്ച പ്രകടനം കാഴ്ചവച്ചു. 12 അംഗ ടീമാണ് മത്സരത്തിൽ പങ്കെടുത്തത്. അഞ്ച് സ്വർണവും ഒമ്പത് വെള്ളിയും പത്ത് വെങ്കലവുമാണ് ഇവിടെ പരിശീലിച്ച താരങ്ങൾ നേടിയത്. കനോയിംഗ്, കയാക്കിംഗ് ജൂനിയർ വിഭാഗത്തിൽ മേഘ പ്രദീപ് മൂന്നു സ്വർണവും ജൂനിയർ കനോയിംഗ് മത്സരങ്ങളിൽ അക്ഷയ സുനിൽ ഒരു സ്വർണവും മൂന്നു വെള്ളിയും ഒരു വെങ്കലവും നേടി. സബ് ജൂനിയർ വിഭാഗം കനോയിംഗിൽ ഗൗരി കൃഷ്ണ ഒരു സ്വർണം സ്വന്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |