SignIn
Kerala Kaumudi Online
Friday, 26 April 2024 1.31 PM IST

7കിലോ പാൻമസാല പിടിച്ചെടുത്തു

pan

നെടുമങ്ങാട്: നെടുമങ്ങാട് മാർക്കറ്റ് ജംഗ്ഷനിലെ കടയിൽ നടത്തിയ റെയ്ഡിൽ വൻ തോതിൽ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി.കട നടത്തുന്ന കൊപ്പം അമീന മൻസിലിൽ എച്ച്.അഷറഫിനെതിരെ (56) നിയമ നടപടി സ്വീകരിച്ചു. കടയിൽ നിന്ന് 7 കിലോയോളം പാൻമസാലയാണ് പിടിച്ചെടുത്തത്.

കടയുടെ മറവിൽ സ്കൂൾ കുട്ടികൾക്ക് ഉൾപ്പെടെ വൻതോതിൽ പാൻമസാല വിൽക്കുന്നുവെന്ന് വിവരം ലഭിച്ചതിനെ തുടർന്നാണ് പരിശോധന നടത്തിയത്.പരിശോധനയിൽ സർക്കിൾ ഇൻസ്‌പെക്ടർ ബി.ആർ.സുരൂപിനൊപ്പം ഇൻസ്‌പെക്ടർ നവാസ്,പ്രിവന്റീവ് ഓഫിസർ അനിൽകുമാർ,സിവിൽ എക്സൈസ് ഓഫീസർമാരായ ഷജീം,ശ്രീകേഷ്,ഷജീർ,മിലാദ്,നജുമുദീൻ,ശ്രീകാന്ത്,രജിത,ഡ്രൈവർ മുനീർ എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.