തൃശൂർ: വൈകുണ്ഠ ഏകാദശിയോട് അനുബന്ധിച്ചുള്ള സംഗീതോത്സവത്തിന് തുടക്കം. ശ്രീകോവിൽ നിന്നുള്ള ദീപം മേൽശാന്തി വടക്കേടത്ത് കപ്ലിങ്ങാട്ട് പ്രദീപ് നമ്പൂതിരി സംഗീത മണ്ഡപത്തിലെ വിളക്കിലേക്ക് പകർന്നു. തുടർന്ന് കളക്ടർ ഹരിത വി. കുമാറിന്റെ സംഗീതാർച്ചനയോടെ സംഗീതോത്സവത്തിന് തുടക്കമായി. തുടർന്ന് പേരങ്ങാല്ലൂർ യദു കൃഷ്ണൻ അവതരിപ്പിച്ച പുല്ലാങ്കുഴൽ കച്ചേരിയും സുധ രഞ്ജിത്തിന്റെ സംഗീതകച്ചേരിയും നടന്നു. 10 ദിവസം നീളുന്ന സംഗീതോത്സവം ജനുവരി ഒന്നിന് അവസാനിക്കും. ജനുവരി രണ്ടിന് ആണ് സ്വർഗവാതിൽ ഏകാദശി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |