SignIn
Kerala Kaumudi Online
Friday, 26 April 2024 6.15 PM IST

മമ്മൂട്ടി - റോബി വർഗീസ് രാജ് ചിത്രം പാലയിൽ

mammootty

ലീഡ്- ജനുവരി 1 മുതൽ മമ്മൂട്ടി വീണ്ടും പൊലീസ് വേഷത്തിൽ

മമ്മൂട്ടിയെ നായകനാക്കി യുവ ഛായാഗ്രാഹകൻമാരിൽ ശ്രദ്ധേയനായ റോബി വർഗീസ് രാജ് ആദ്യമായി സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിന്റെ ചിത്രീകരണം ഡിസംബർ 27ന് പാലയിൽ ആരംഭിക്കും. മമ്മൂട്ടി വീണ്ടും പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിൽ എത്തുന്നു എന്നതാണ് പ്രത്യേകത .ജനുവരി 1ന് മമ്മൂട്ടി ലൊക്കേഷനിൽ ജോയിൻ ചെയ്യും. ചിത്രത്തിൽ നായിക പ്രാധാന്യമില്ല. തിങ്കളാഴ്ച നിശ്ചയത്തിലൂടെ ശ്രദ്ധേയനായ കെ. യു മനോജ് ആണ് മറ്രൊരു പ്രധാന താരം.ദീപക് പറമ്പോൽ താരനിരയിലുണ്ട്. മമ്മൂട്ടിയുടെ കരിയറിലെ 421 -ാമത്തെ ചിത്രമാണ്. ലിജോ ജോസ് പെല്ലിശേരിയുടെ നൻപകൽനേരത്ത് മയക്കം, നിസാം ബഷീറിന്റെ റോഷാക്ക്, ജിയോ ബേബിയുടെ കാതൽ എന്നീ ചിത്രങ്ങൾക്കുശേഷം മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമിക്കുന്ന ചിത്രം എന്നതാണ് മറ്റൊരു സവിശേഷത.അതേസമയം ജനുവരിയിൽ മൂന്നു മമ്മൂട്ടി ചിത്രങ്ങളാണ് റിലീസ് ചെയ്യുന്നത്. ബി. ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്ത ക്രിസ്റ്രഫർ, ലിജോ ജോസ് പെല്ലിശേരിയുടെ നൻപകൽ നേരത്ത് മയക്കം തെലുങ്ക് ചിത്രമായ ഏജന്റ് എന്നിവയാണ് ആരാധകർക്ക് മുന്നിൽ എത്തുന്നത്. ക്രിസ്റ്റഫറിലും മമ്മൂട്ടിക്ക് അന്വേഷണ ഉദ്യോഗസ്ഥന്റെ വേഷമാണ്. അമല പോൾ, സ്നേഹ, എെശ്വര്യ ലക്ഷ്മി എന്നിവരാണ് നായികമാർ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MAMMOOTTY
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.