കൊച്ചി: സുകൃതം ഭാഗവത യജ്ഞസമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന 10ാമത് സുകൃതം ഭാഗവത സപ്താഹാമൃതം- 2022 ഇന്ന് ആരംഭിക്കും. യജ്ഞത്തിന് മന്നോടിയായി വുഡ്ലാന്റ്സ് ജംഗ്ഷനിലെ മാധവ് മന്ദിറിൽ നിന്ന് യജ്ഞവേദിയിൽ പ്രതിഷ്ഠിക്കുന്നതിനുള്ള ശ്രീകൃഷ്ണ വിഗ്രഹവും ധ്വജാരോഹണത്തിനുളള കൊടിയും കയറും വഹിച്ചുകൊണ്ടുള്ള രഥ ഘോഷയാത്ര നടത്തി. തുടർന്ന് എറണാകുളത്തപ്പൻ മൈതാനിയിലെ യജ്ഞവേദിയിൽ ബ്രഹ്മശ്രീ പുലിയന്നൂർ പ്രശാന്ത് നമ്പൂതിരിയുടെ നേതൃത്വത്തിൽ വിഗ്രഹ പ്രതിഷ്ഠയും ഭക്തരുടെ നേതൃത്വത്തിൽ കലവറ നിറയ്ക്കലും നടന്നു. ഓൾ കേരള ബ്രാഹ്മണ ഫെഡറേഷൻ ചെയർമാൻ പി.രംഗദാസ പ്രഭുവിന്റെ പക്കൽ നിന്ന് ജസ്റ്റിസ് പി.എൻ. രവീന്ദ്രൻ കലവറയിലേക്കുള്ള ആദ്യ ഉത്പന്നം ഏറ്റുവാങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |