SignIn
Kerala Kaumudi Online
Friday, 26 April 2024 7.59 PM IST

ഡോ.അച്യുത സാമന്തയ്ക്ക് ഉത്കൽ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ്

1

കോഴിക്കോട്: സാമൂഹിക പ്രവർത്തകനും കെ.ഐ.ഐ.ടി ആൻഡ് കെ.ഐ.എസ്.എസ് സ്ഥാപകനും കന്ധമാലിൽ നിന്നുള്ള ലോക്‌സഭാ എം.പിയുമായ ഡോ. അച്യുത സാമന്തയെ ഉത്കൽ സർവകലാശാല ഓണററി ഡി ലിറ്റ് ബിരുദം നൽകി ആദരിച്ചു.

വിദ്യാഭ്യാസമേഖലയിലും സാമൂഹ്യമേഖലയിലും നൽകിയ മഹത്തായ സംഭാവനകളെ അടിസ്ഥാനമാക്കിയാണ് ആദരം. അദ്ദേഹത്തിന് നൽകുന്ന 50-ാമത്തെ ഓണററി ബിരുദമാണിത്. 52-ാമത് കോൺവൊക്കേഷനിൽ സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് ജസ്റ്റിസ് വി.ഗോപാല ഗൗഡ, യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ. സബിത ആചാര്യ, ഒഡീഷ ഗവൺമെന്റ് ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ബിഷ്ണുപദ സേഥി എന്നിവരുടെ സാന്നിദ്ധ്യത്തിൽ യൂണിവേഴ്സിറ്റി ചാൻസലറും ഒഡീഷ ഗവർണറുമായ പ്രൊഫ.ഗണേഷിലാലിൽ നിന്ന് അച്യുത സാമന്ത ബിരുദം ഏറ്റുവാങ്ങി. അടുത്തിടെ ബിർള ഗ്ലോബൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഓണററി ഡോക്ടറേറ്റ് ലഭിച്ച അദ്ദേഹത്തിന് ബെർഹാംപൂർ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഓണററി ബിരുദവും ലഭിച്ചിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PHD
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.