വണ്ടൂർ: വണ്ടൂരിൽ സി.പി.ഐക്ക് ആസ്ഥാനമൊരുങ്ങുന്നു. പൂക്കുളം എൽ.പി സ്ക്കൂളിന് സമീപം നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മം പാർട്ടി സ്ഥാപക ദിനമായ 26ന് സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി.പി.സുനീർ നിർവഹിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജില്ലാതല പാർട്ടി സ്ഥാപക ദിനാചരണവും അന്ന് വണ്ടൂരിൽ നടക്കും. ജില്ലാ സെക്രട്ടറി പി.കെ.കൃഷ്ണദാസ്, അജിത് കൊളാടി, ഇ.സെയ്തലവി, കെ.ബാബുരാജ്, പി.സുബ്രമണ്യൻ, ഒ.കെ. അയ്യപ്പൻ തുടങ്ങിയവർ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ സി.പി.ഐ സംസ്ഥാന കമ്മറ്റിയംഗം കെ.പ്രഭാകരൻ, സി.പി.ഐ മണ്ഡലം സെക്രട്ടറി സി.കെ.മുഹമ്മദ് ഷെരീഫ്, പി.മുരളി, ഇ.പി.ബഷീർ, എം.കെ.അരുൺ, എം.കെ.കബീർ, പി.അരുൺ, ഒ.ശിഹാബുദ്ധീൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |