SignIn
Kerala Kaumudi Online
Friday, 26 April 2024 4.13 PM IST

സുനാമി ദുരന്തത്തിന് 18 വയസ് സർവമത പ്രാർത്ഥനയൊരുക്കി റെയിൻബോ

തിരുവനന്തപുരം: ലോകത്തെയാകെ ഉലച്ച സുനാമി ദുരന്തത്തിന്റെ ഓർമ്മകൾക്ക് 26ന് 18 വയസ്. കഴിഞ്ഞ പതിനേഴ് കൊല്ലമായി തിരുവനന്തപുരം ആസ്ഥാനമായുള്ള റെയിൻബോ സംഘടന ഇതേ ദിനത്തിൽ സർവമത പ്രാർത്ഥന സംഘടിപ്പിക്കും. മതങ്ങൾ പലത്,ദൈവം ഒന്ന്,നമ്മൾ എന്നുമൊന്ന് എന്ന ആപ്തവാക്യത്തിലൂന്നി പ്രവർത്തിക്കുന്ന സംഘടനയുടെ ഈ വർഷത്തെ പ്രാർത്ഥനാസംഗമം 26ന് വൈകിട്ട് 5ന് കവടിയാറുള്ള വിവേകാനന്ദ പാർക്കിൽ സ്വാമി ഗുരുരത്നം ജഞാനതപസ്വി ഉദ്ഘാടനം ചെയ്യും. ക്രിസ്ത്യൻ, മുസ്ളിം പള്ളികളിലെ പ്രതിനിധികളും ഗാന്ധി സ്മാരക നിധിയുടെ ഡോ. രാധാകൃഷ്ണൻ, വി.കെ പ്രശാന്ത് എം.എൽ.എ, കൗൺസിലർ അശോക് കുമാർ തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുക്കും. 26ന് വൈകിട്ട് മതസൗഹാർദ്ദ സദസും സർവമത ഗാനങ്ങളും ഒരുമിച്ചുള്ള പ്രാർത്ഥനയും നടക്കുമെന്ന് റെയിൻബോ ചെയർമാനായ സ്വാമി അശ്വതി തിരുനാൾ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.