തിരുവനന്തപുരം: കൃഷി വകുപ്പിന്റെ കീഴിലുള്ള ആനയറ കാർഷിക നഗരമൊത്തവ്യാപാര വിപണിയിൽ കൃഷിവകുപ്പും വേൾഡ് മാർക്കറ്റ് ഷോപ്പ് ഓണേഴ്സ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന'വേൾഡ് മാർക്കറ്റ് ന്യൂ ഇയർ ഫെസ്റ്റ്' ജനുവരി 4 മുതൽ 15 വരെ നടക്കും.ഫെസ്റ്റിൽ 101 കർഷകരെ ആദരിക്കൽ,ട്രേഡ് ഫെയർ നഴ്സറി അക്വാഷോ,പെറ്റ് ഷോ, കന്നുകാലി പ്രദർശനം,ഫുഡ്ഫെസ്റ്റ്,ബോട്ടിംഗ്,അമ്യൂസ്മെന്റ് പാർക്ക്,ഫാം ടൂറിസം,കുതിര സവാരി,കലാ-സാംസ്കാരിക പരിപാടികൾ എന്നിവ ഉണ്ടായിരിക്കും.സ്റ്റാളുകളിൽ നിന്ന് സന്ദർശകർക്ക് വിലക്കുറവിൽ പഴം,പച്ചക്കറി,പലവ്യഞ്ജനം,മത്സ്യം, മുട്ട തുടങ്ങിയവ വാങ്ങാനാകും.എല്ലാ ദിവസവും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്നവർക്ക് രണ്ട് സ്വർണ്ണ നാണയങ്ങൾ വീതം സമ്മാനമായി നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |