SignIn
Kerala Kaumudi Online
Friday, 26 April 2024 8.53 PM IST

ഇ. പി ജയരാജൻ വിവാദത്തിൽ സി.പി.എമ്മിനോട് മൃദുസമീപനം: കുഞ്ഞാലിക്കുട്ടിയെ തള്ളി ലീഗ്

p

മലപ്പുറം: എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജനെതിരായ റിസോ‌ർട്ട് - സാമ്പത്തിക അഴിമതി ആരോപണം സി.പി.എമ്മിന്റെ ആഭ്യന്തര വിഷയമാണെന്നും ഇടപെടില്ലെന്നുമുള്ള പി.കെ.കുഞ്ഞാലിക്കുട്ടിയുടെ നിലപാട് തള്ളി മുസ്‌ലിം ലീഗ്.

സി.പി.എമ്മിനോടുള്ള മൃദുസമീപനമായി വ്യാഖ്യാനിക്കപ്പെടുമെന്നതും നേതാക്കൾക്കിടയിലെ ഭിന്നസ്വരവും കോൺഗ്രസിന്റെ അതൃപ്തിയും മുഖവിലയ്ക്കെടുത്ത ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി തങ്ങൾ നിലപാടിൽ വ്യക്തത വരുത്താൻ പി.കെ.കുഞ്ഞാലിക്കുട്ടിയോട് ആവശ്യപ്പെട്ടു. 30ന് എറണാകുളത്ത് ചേരുന്ന യു.ഡി.എഫ് യോഗത്തിൽ ഉയരാവുന്ന വിമർശനങ്ങളെ പ്രതിരോധിക്കുകയും ലക്ഷ്യമാണ്.

ആഭ്യന്തര പ്രശ്നമാണല്ലോ എന്ന റിപ്പോർട്ടറുടെ ചോദ്യത്തിന് ആഭ്യന്തര പ്രശ്നമെന്ന് താൻ പറഞ്ഞ മറുപടി പ്രസ്താവനയായി ചിത്രീകരിച്ചതാണെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു. ചോദ്യവും ഉത്തരവും ലാപ്‌ടോ‌പ്പിൽ വീണ്ടും കേൾപ്പിച്ചായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണം. ഇ.പി.ജയരാജനെതിരെയുള്ള ഗുരുതരമായ ആരോപണത്തിൽ അന്വേഷണം വേണം. ലീഗിൽ രണ്ടഭിപ്രായമില്ല, ഒറ്റക്കെട്ടാണ്. സി.പി.എമ്മിനോട് മൃദുസമീപനമില്ല. പ്രതിഷേധം കടുപ്പിക്കും. വിഷയാധിഷ്‌ഠിതമാണ് പ്രതികരണങ്ങളെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മുൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ്, കെ.എം. ഷാജി, യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് അടക്കമുള്ളവർ കുഞ്ഞാലിക്കുട്ടിയുടെ നിലപാടിനെ സാമൂഹ്യമാദ്ധ്യമങ്ങളിൽ തള്ളിപ്പറഞ്ഞിരുന്നു.

റിസോർട്ട് നിർമ്മാണത്തിന്റെ സാമ്പത്തിക സ്രോതസ് ദുരൂഹമാണെന്ന് കെ.പി.എ.മജീദ് കുറിച്ചു. പിണറായി ഇതുവരെ മിണ്ടിയിട്ടില്ല. ഈ അനീതിക്കെതിരെ മിണ്ടിയേ തീരൂവെന്നും അദ്ദേഹം പറഞ്ഞു.

കുന്നിടിച്ച് ആയുർവേദ റിസോർട്ട് പണിതപ്പോൾ ഒപ്പം നിന്നത് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും ഭാര്യയുമാണെന്നും പരാതികൾ സത്യമാണെന്ന് സി.പി.എമ്മുകാർക്ക് അറിയാമെന്നും കെ.എം. ഷാജി ആരോപിച്ചു.

പി.കെ. ഫിറോസും രൂക്ഷമായാണ് പ്രതികരിച്ചത്. പി.ജയരാജൻ അഴിമതിക്കാരനല്ല. എന്നാൽ കമ്മ്യൂണിസ്റ്റ് ശത്രുക്കളെയൊന്നും ജീവിക്കാൻ സമ്മതിക്കില്ല. ഇ.പിക്ക് എല്ലാ മുതലാളിമാരുമായും അടുത്ത ബന്ധമുണ്ട്. മക്കൾക്ക് സ്വദേശത്തും വിദേശത്തും ബിസിനസ് സാമ്രാജ്യം. ഈ രണ്ട് വിശേഷണങ്ങളും ചേർന്ന ഒരാൾ തലപ്പത്തുണ്ട്. എന്ത് കൊണ്ടായിരിക്കും അദ്ദേഹത്തിനെതിരെ ഒരാൾ പോലും നാക്ക് ചലിപ്പിക്കാത്തതെന്നും ഫിറോസ് ചോദിച്ചു.

ദേശാഭിമാനി സെമിനാറിൽ

പങ്കെടുക്കാതെ കുഞ്ഞാലിക്കുട്ടി

ദേശാഭിമാനി പത്രത്തിന്റെ വാർഷികാഘോഷവുമായി ബന്ധപ്പെട്ട് ഇന്നലെ മലപ്പുറത്തെ സെമിനാറിൽ പങ്കെടുക്കുമെന്ന് അറിയിച്ച പി.കെ.കുഞ്ഞാലിക്കുട്ടി വ്യക്തിപരമായ അസൗകര്യം കാട്ടി പിന്മാറി. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങളും പങ്കെടുത്തില്ല. ജനാധിപത്യവും ബഹുസ്വരതയും എന്ന വിഷയത്തിൽ പ്രഭാഷകനായിട്ടാണ് കുഞ്ഞാലിക്കുട്ടിയെ ഉൾപ്പെടുത്തിയിരുന്നത്. പാർട്ടിയിൽ നിന്ന് ഉയരാവുന്ന വിമർശനം ഒഴിവാക്കാനാണ് കുഞ്ഞാലിക്കുട്ടി പിന്മാറിയത്.

പ്ര​തി​പ​ക്ഷ​ത്തി​ന്
ഇ​ര​ട്ട​ത്താ​പ്പ്:​ ​വി.​മു​ര​ളീ​ധ​രൻ

ന്യൂ​ഡ​ൽ​ഹി​:​ ​എ​ൽ.​ഡി.​എ​ഫ് ​ക​ൺ​വീ​ന​ർ​ ​ഇ.​പി.​ജ​യ​രാ​ജ​നെ​തി​രെ​ ​ഉ​യ​ർ​ന്ന​ ​സാ​മ്പ​ത്തി​ക​ ​ആ​രോ​പ​ണ​ത്തി​ൽ​ ​നി​ന്ന് ​ക​ര​ക​യ​റാ​ൻ​ ​സി.​പി.​എ​മ്മി​ന് ​പ്ര​തി​പ​ക്ഷ​ത്തി​ന്റെ​ ​സ​ഹാ​യ​ഹ​സ്ത​മെ​ന്ന് ​കേ​ന്ദ്ര​മ​ന്ത്രി​ ​വി.​ ​മു​ര​ളീ​ധ​ര​ൻ.​ ​കേ​ന്ദ്ര​ ​എ​ജ​ൻ​സി​ക​ൾ​ ​അ​ന്വേ​ഷി​ക്കേ​ണ്ട​ ​എ​ന്ന​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​ ​സ​തീ​ശ​ന്റെ​ ​നി​ല​പാ​ട് ​ഒ​ത്തു​തീ​ർ​പ്പി​ന്റെ​ ​സൂ​ച​ന​യാ​ണ്.​ ​മു​ഖ്യ​മ​ന്ത്രി​ക്ക് ​പ​റ​യാ​നു​ള്ള​താ​ണ് ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​പ​റ​യു​ന്ന​ത്.​ ​ആ​ഭ്യ​ന്ത​ര​ ​പ്ര​ശ്നം​ ​മാ​ത്ര​മെ​ന്ന് ​പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി​ ​പ്ര​തി​ക​രി​ക്കു​ന്ന​തും​ ​പ്ര​തി​പ​ക്ഷ​ത്തി​ന്റെ​ ​ഇ​ര​ട്ട​ത്താ​പ്പ് ​തെ​ളി​യി​ക്കു​ന്ന​താ​ണ്.

കേ​ര​ള​ത്തി​ലെ​ ​പ്ര​തി​പ​ക്ഷം​ ​പി​ണ​റാ​യി​ ​വി​ജ​യ​ന്റെ​ ​ബി​ ​ടീം​ ​ആ​ണെ​ന്ന് ​വീ​ണ്ടും​ ​തെ​ളി​ഞ്ഞു​ ​വ​രി​ക​യാ​ണ്.​ ​ജ​ന​ങ്ങ​ളു​ടെ​ ​മു​മ്പി​ൽ​ ​ഒ​ന്നും​ ​ഒ​ളി​ച്ചു​വ​യ്ക്കാ​നി​ല്ലെ​ങ്കി​ൽ​ ​ഇ.​പി​ ​ജ​യ​രാ​ജ​ന് ​എ​തി​രെ​ ​ഉ​യ​ർ​ന്ന​ ​സാ​മ്പ​ത്തി​ക​ ​ആ​രോ​പ​ണ​ത്തി​ൽ​ ​സി.​പി.​എം​ ​പൊ​ളി​റ്റ് ​ബ്യൂ​റോ​ ​കേ​ന്ദ്ര​ ​ഏ​ജ​ൻ​സി​യു​ടെ​ ​അ​ന്വേ​ഷ​ണം​ ​ആ​വ​ശ്യ​പ്പെ​ടു​മോ​യെ​ന്ന​റി​യാ​ൻ​ ​ജ​ന​ങ്ങ​ൾ​ക്ക് ​താ​ല്പ​ര്യ​മു​ണ്ട്.​ ​ക്ര​മ​ക്കേ​ടു​ക​ൾ​ ​പാ​ർ​ട്ടി​ ​അ​ന്വേ​ഷി​ച്ച് ​ഒ​തു​ക്കി​ ​തീ​ർ​ക്കു​ന്ന​ത് ​പ​ല​ത​വ​ണ​ ​ക​ണ്ട​താ​ണ്.​ ​കേ​ന്ദ്ര​ ​ഏ​ജ​ൻ​സി​ക​ൾ​ ​എ​ത്തി​യാ​ൽ​ ​സ്വ​ർ​ണ​ക്ക​ട​ത്ത് ​അ​ന്വേ​ഷ​ണ​ത്തി​ൽ​ ​ഉ​ണ്ടാ​യ​തു​ ​പോ​ലെ​ ​സി.​പി.​എം​ ​ഇ​ര​വാ​ദം​ ​ഉ​ന്ന​യി​ച്ച് ​രം​ഗ​ത്ത് ​വ​രു​മോ​യെ​ന്ന​തും​ ​ക​ണ്ട​റി​യ​ണം.

പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​മാ​ദ്ധ്യ​മ​ങ്ങ​ളി​ൽ​ ​നി​ന്ന് ​ഒ​ളി​ച്ചോ​ടു​ക​യാ​ണ്.​ ​ഇ​തി​ലൂ​ടെ​ ​ആ​രോ​പ​ണ​ങ്ങ​ളി​ൽ​ ​ക​ഴ​മ്പു​ണ്ടെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ത​ന്നെ​ ​സ​മ്മ​തി​ക്കു​ക​യാ​ണ്.​ ​ഇ.​പി​ ​ജ​യ​രാ​ജ​നി​ൽ​ ​മാ​ത്രം​ ​ഒ​തു​ങ്ങു​ന്ന​ത​ല്ല​ ​പു​തി​യ​ ​സം​ഭ​വ​ ​വി​കാ​സ​ങ്ങ​ൾ.​ ​മ​ഞ്ഞു​മ​ല​യു​ടെ​ ​ഒ​ര​റ്റം​ ​മാ​ത്ര​മാ​ണ് ​ഇ​പ്പോ​ൾ​ ​പു​റ​ത്തു​ ​വ​ന്ന​ത്.

ഇ.​പി.​വി​വാ​ദം​ ​ച​ർ​ച്ച​ചെ​യ്യാൻ
സി.​പി.​എം​ ​കേ​ന്ദ്ര​നേ​തൃ​ത്വം

ന്യൂ​ഡ​ൽ​ഹി​:​ ​ക​ണ്ണൂ​രി​ലെ​ ​ആ​യു​ർ​വേ​ദ​ ​റി​സോ​ർ​ട്ടി​ന്റെ​ ​പേ​രി​ൽ​ ​കേ​ന്ദ്ര​ ​ക​മ്മി​​​റ്റി​​​ ​അം​ഗം​ ​ഇ.​പി.​ ​ജ​യ​രാ​ജ​ൻ​ ​അ​ന​ധി​കൃ​ത​മാ​യി​ ​സ്വ​ത്ത് ​സ​മ്പാ​ദി​ച്ചെ​ന്ന​ ​മു​തി​ർ​ന്ന​ ​നേ​താ​വ് ​പി.​ജ​യ​രാ​ജ​ന്റെ​ ​ആ​രോ​പ​ണം​ ​ഡ​ൽ​ഹി​​​യി​​​ൽ​ ​തു​ട​ങ്ങി​​​യ​ ​സി​​.​പി​​.​എം​ ​പൊ​ളി​​​റ്റ്ബ്യൂ​റോ​ ​യോ​ഗം​ ​ച​ർ​ച്ച
ചെ​യ്യ​ണ​മെ​ന്ന​ ​നി​ല​പാ​ടി​ലാ​ണ് ​കേ​ന്ദ്ര​ ​നേ​താ​ക്കൾ എ​ന്ന​റി​യു​ന്നു.
ഇ.​പി​​.​ ​ജ​യ​രാ​ജ​ൻ​ ​വി​​​ഷ​യം​ ​പി​​.​ബി​ ​ച​ർ​ച്ച​ ​ചെ​യ്യി​​​ല്ലെ​ന്ന് ​എം.​വി​​.​ ​ഗോ​വി​​​ന്ദ​ൻ​ ​യോ​ഗം​ ​തു​ട​ങ്ങും​ ​മു​ൻ​പ് ​പ​റ​ഞ്ഞി​​​രു​ന്നു.​ ​ആ​രോ​പ​ണം​ ​മാ​ദ്ധ്യ​മ​ ​സൃ​ഷ്‌​ടി​​​യാ​ണെ​ന്നും​ ​കൂ​ട്ടി​​​ച്ചേ​ർ​ത്തു.​ ​എ​ന്നാ​ൽ​ ​കേ​ര​ള​ത്തി​​​ലെ​ ​അ​ട​ക്കം​ ​സ​മ​കാ​ലി​​​ക​ ​രാ​ഷ്‌​ട്രീ​യ​ ​വി​​​ഷ​യ​ങ്ങ​ളാ​ണ് ​അ​ജ​ണ്ട​യെ​ന്ന് ​സി​​.​പി​​.​എം​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​​​ ​സീ​താ​റാം​ ​യെ​ച്ചൂ​രി​​​ ​പ​റ​ഞ്ഞ​തോ​ടെ​ ​ഇ.​പി​​​ക്കെ​തി​​​രാ​യ​ ​ആ​രോ​പ​ണം​ ​ഉ​യ​രു​മെ​ന്ന​ ​അ​ഭ്യൂ​ഹം​ ​ശ​ക്ത​മാ​യി​​.​ ​രാ​ത്രി​​​ ​പി​​.​ബി​​​ ​യോ​ഗം​ ​ക​ഴി​​​ഞ്ഞി​​​റ​ങ്ങി​​​യ​ശേ​ഷ​വും​ ​എം.​വി​​.​ ​ഗോ​വി​​​ന്ദ​ൻ​ ​പ്ര​തി​​​ക​ര​ണം​ ​ആ​വ​ർ​ത്തി​​​ച്ചു.​ ​ആ​രോ​പ​ണം​ ​നി​​​ഷേ​ധി​​​ക്കു​ക​യാ​ണോ​ ​എ​ന്ന​ ​ചോ​ദ്യ​ത്തി​​​ന് ​മാ​ദ്ധ്യ​മ​ങ്ങ​ൾ​ ​പ​റ​യു​ന്ന​ത് ​നി​​​ഷേ​ധി​​​ക്ക​ല​ല്ല​ ​ത​ന്റെ​ ​ജോ​ലി​​​യെ​ന്നും​ ​പ​റ​ഞ്ഞു.​ ​പി​​.​ബി​​​യി​​​ൽ​ ​പ​ങ്കെ​ടു​ക്കാ​ൻ​ ​ഡ​ൽ​ഹി​​​യി​​​ലെ​ത്തി​​​യ​ ​മു​ഖ്യ​മ​ന്ത്രി​​​ ​പി​​​ണ​റാ​യി​​​ ​വി​​​ജ​യ​ൻ​ ​കേ​ന്ദ്ര​ ​നേ​താ​ക്ക​ളു​മാ​യി​​​ ​വി​​​ഷ​യം​ ​ച​ർ​ച്ച​ ​ചെ​യ്‌​തി​​​രു​ന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PK KUNJALIKUTTY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.