SignIn
Kerala Kaumudi Online
Saturday, 27 April 2024 2.56 AM IST

കാർ മരത്തിലിടിച്ച് തീപിടിച്ചു, തീർത്ഥാടകരെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

car

പത്തനംതിട്ട: ശബരിമല പാതയിൽ പ്ളാപ്പള്ളിക്ക് സമീപം ഹൈദരാബാദ് സ്വദേശികളായ അയ്യപ്പ ഭക്തർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് തീപിടിച്ചു. പുക ശ്വസിച്ച് അബോധാവസ്ഥയിലായ നാല് തീർത്ഥാടകരെ ഫയർഫോഴ്സ് എത്തി കാറിന്റെ ഡോർ പൊളിച്ച് രക്ഷപ്പെടുത്തി. ഇന്നലെ പുലർച്ചെ നാലരയോടെയായിരുന്നു സംഭവം. പരിക്കേറ്റ വിജയ് കാമരാജ്, പവൻസായി, മഹേഷ്, റേബൻ എന്നിവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചതിനെ തുടർന്ന് എൻജിൻ ഭാഗത്ത് നിന്നുണ്ടായ പുക ശ്വസിച്ചാണ് തീർത്ഥാടകർ അബോധാവസ്ഥയിലായത്. ഡോർ ലോക്കായതിനാൽ തീർത്ഥാടകർക്ക് പുറത്തിറങ്ങാൻ കഴിഞ്ഞിരുന്നില്ല. സംഭവം പ്ളാപ്പള്ളി ഫയർ സ്റ്റേഷന് നൂറ് മീറ്റർ അടുത്തായതിനാൽ രക്ഷാ പ്രവർത്തനം വേഗത്തിലായി. ഫയർഫോഴ്സ് സംഘം എത്തുമ്പോൾ എൻജിൻ ഭാഗത്ത് നിന്ന് കാറിനുള്ളിലേക്ക് തീ ആളിപ്പടരുന്ന നിലയിലായിരുന്നു. ഫയർ എക്സ്റ്റിംഗുഷർ ഉപയോഗിച്ച് തീ കെടുത്തുകയും ബാറ്ററിയിൽ നിന്നുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്തതിനാൽ വൻ ദുരന്തം ഒഴിവായി. ഫയർ ഒാഫീസർമാരായ ആർ. ജയദേവൻ, പി.കെ കലാനാഥൻ എന്നിവരുടെ നേതൃത്വത്തിൽ ഇരുപതോളം സേനാംഗങ്ങൾ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.