കൂർക്കഞ്ചേരി: 90-ാം ശിവഗിരി തീർത്ഥാടനത്തോട് അനുബന്ധിച്ച് ശിവഗിരി മഹാസമാധിയിൽ ജ്വലിപ്പിക്കാനുള്ള ദിവ്യജ്യോതി പ്രയാണത്തിന് തൃശൂരിൽ കൂർക്കഞ്ചേരി ശ്രീമാഹേശ്വര ക്ഷേത്രത്തിൽ സ്വീകരണം നൽകി. ക്ഷേത്രം മേൽശാന്തി രമേശ് ശാന്തികൾ പ്രത്യേക പൂജ നടത്തി. എസ്.എൻ.ബി.പി യോഗം സെക്രട്ടറി മുകുന്ദൻ കുറുമ്പേപറമ്പിൽ പ്രത്യേക ഹാരം അണിയിച്ചു.
ബോർഡ് അംഗം ഉന്മേഷ് പാറയിൽ, മോഹനൻ കെ.ആർ, കെ.കെ. പ്രകാശൻ, വിനീഷ് തയ്യിൽ, ഗുരുധർമ്മ പ്രചരണ സഭയ്ക്കായി ജില്ലാ സെക്രട്ടറി കെ.യു. വേണുഗോപാലൻ, കേന്ദ്ര സമിതി അംഗം എ.കെ. ജയരാജ്, ജില്ലാ ട്രഷറർ ടി.എസ്. സദാനന്ദൻ, ടി.കെ. സുകുമാരൻ, ബാബു പള്ളിയാമാക്കൽ, പി.കെ. മനോഹരൻ, മാതൃസമിതിക്കായി പ്രസന്നകുമാരി കെ, ഗീത വടൂക്കര, പ്രഭ വടൂക്കര, പി.ആർ. രാജേഷ്, രജിത്കുമാർ കെ.ആർ, അജിത സന്തോഷ്, പി.വി. പ്രകാശൻ, ആനന്ദപ്രസാദ് തേറയിൽ, എന്നിവർ ഹാരാർപ്പണം ചെയ്തു.
സ്വീകരണത്തിന് ക്യാപ്ടൻ രാമനാഥൻ നന്ദി പറഞ്ഞു. ദിവ്യജ്യോതി പ്രയാണത്തിന് ഇയ്യാൽ ശ്രീനാരായണ ഗുരുമന്ദിരത്തിന്റെ ആഭിമുഖ്യത്തിൽ അക്കികാവ് കമ്പിപ്പാലത്ത് സ്വീകരണം നൽകി. ശ്രീനാരായണ ഭക്തരായ ബാലകൃഷ്ണൻ എം.എ, ബാലചന്ദ്രൻ വടശ്ശേരി, സുരേഷ് കുന്നത്ത്, സുമന സുരേഷ് എന്നിവർ ഹാരാർപ്പണം ചെയ്തു. ഹരിദാസ്, അശോകൻ മാസ്റ്റർ, ഗീതാഞ്ജലി ടീച്ചർ, സുജാത ജയൻ, രത്ന മോഹൻ, അശോക് നെല്ലിക്കൽ, ഹരി പുഷ്പക്, മുകുന്ദൻ എം.കെ, ബാലകൃഷ്ണൻ, പ്രസീന, ഗീത, ഗിരിജ, രത്ന എന്നിവർ ആശംസകളർപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |