SignIn
Kerala Kaumudi Online
Saturday, 27 April 2024 4.33 AM IST

ബഫർസോൺ : പുതിയ ഭൂപടത്തിലും തെറ്റുകൾ, പ്രസിദ്ധീകരിച്ചത് ഇന്നലെ

buffer

തിരുവനന്തപുരം: ബഫർസോണിൽപെടുന്ന പ്രദേശങ്ങളുടെ സർവേ നമ്പറുകൾ ഉൾപ്പെടുത്തി പുതിയ ഭൂപടം ഇന്നലെ സർക്കാർ പ്രസിദ്ധീകരിച്ചെങ്കിലും അതിലും തെറ്റുകൾ കടന്നുകൂടിയെന്ന് ആക്ഷേപം. ചിലയിടങ്ങളിൽ ഒരേ സർവേ നമ്പർ തന്നെ ബഫർസോണിനകത്തും പുറത്തും ഉൾപ്പെട്ടു. ചില ജില്ലകളിൽ കൂട്ടത്തോടെ സർവേ നമ്പറുകൾ വിട്ടുപോയി. സൈലന്റ് വാലി എന്ന പേരിൽ ഉൾപ്പെടുത്തിയത് തട്ടേക്കാടിന്റെ ഭൂപടമാണ്. മണ്ണാർക്കാട് നഗരസഭയും ഉൾപ്പെട്ടിട്ടില്ല.

ചില ജില്ലകളിൽ മാത്രമാണ് 90 ശതമാനം സർവേ നമ്പറുകളും ഉൾപ്പെട്ടത്. എന്നാൽ, മറ്റു ചില ജില്ലകളിൽ പകുതിയിൽ താഴെ സർവേ നമ്പറുകൾ മാത്രമേയുള്ളൂ. തിരുവനന്തപുരം ജില്ലയിലെ കുറ്റിച്ചൽ പഞ്ചായത്തിൽ മൂന്ന് വാർഡുകളിലെ മുന്നൂറോളം സർവേ നമ്പറുകളാണ് ഉൾപ്പെടേണ്ടതെങ്കിലും വന്നത് രണ്ടു ഭൂമികളുടെ നമ്പറുകൾ മാത്രം. ചോനാമ്പാറ, കോട്ടൂർ, കള്ളിയിൽ വാർഡുകളാണ് ബഫർ സോണുകളിൽ ഉൾപ്പെടുന്നത്. ആദിവാസി സെറ്റിൽമെന്റ് ഉൾപ്പെടുന്ന ചോനാമ്പാറ വാർഡ് ഒഴികെയുള്ള മറ്റു രണ്ടു വാർഡുകളിലും റവന്യു ഭൂമിയാണ്. എന്നാൽ പുതുക്കി പ്രസിദ്ധീകരിച്ച ഭൂപടത്തിൽ ഇത്തരം വിവരങ്ങളില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUFFERZONE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.