SignIn
Kerala Kaumudi Online
Friday, 20 September 2024 3.55 AM IST

കോന്നി ഫെസ്റ്റിൽ കുട്ടികളുടെ തിരക്ക്

Increase Font Size Decrease Font Size Print Page
konni
കോന്നി ഫെസ്റ്റിലെ പുഷ്പ പ്രദർശനം കാണാൻ എത്തിയവർ

കോന്നി : കോന്നി കൾച്ചറൽ ഫോറത്തിന്റെ നേതൃത്വത്തിൽ പ്രമാടം രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ നടക്കുന്ന കോന്നി ഫെസ്റ്റിൽ തിരക്കേറി. കൊവിഡ് പ്രതിസന്ധിക്ക് ശേഷം ഒത്തുചേരാനും കലാപരിപാടികൾ ആസ്വദിക്കുവാനും കിട്ടിയ അവസരം പരമാവധി പ്രയോജനപ്പെടുത്തുകയാണ് മലയോരനാട്. ആകർഷകമായ പുഷ്പ പ്രദർശനം കാണുന്നതിനും സെൽഫി എടുക്കുന്നതിനും പ്രദർശന നഗരിയിൽ നിരവധിപേരെത്തുന്നു. കോന്നിയുടെ പൈതൃകം ഉണർത്തുന്ന പ്രദർശന കവാടത്തിലെ മൂന്ന് ആനകളുടെ ശില്പവും സന്ദർശകരെ ആകർഷിക്കുന്നു. വീട്ടുപകരണങ്ങൾ, സ്വർണാഭരണങ്ങൾ, വാഹനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മധുരപലഹാരങ്ങൾ, വളർത്തു മൃഗങ്ങൾ, കാർഷിക ഉപകരണങ്ങൾ, ഫലവൃക്ഷങ്ങളുടെയും ചെടികളുടെയും നഴ്സറി, വളർത്തുമൃഗങ്ങൾ, അലങ്കാര മത്സ്യങ്ങൾ, തുണിത്തരങ്ങൾ, ഫാൻസി സാധങ്ങൾ, ഫുഡ് കോർട്ട് തുടങ്ങിയവയുടെ സ്റ്റാളുകൾ സന്ദർശകരെ ആകർഷിക്കുന്നു. ഭക്ഷണ ശാലയിലെ വ്യത്യസ്ത വിഭവങ്ങളും സർബത്തുകളും അനുഭവിച്ചറിയാൻ നിരവധി ആളുകൾ എത്തുന്നുണ്ട്. പ്രദർശനശാലയ്ക്ക് പുറത്തായി കുട്ടികളുടെ വിവിധതരം വിനോദോപാധികൾ ക്രമീകരിച്ചിട്ടുണ്ട്. കുതിരസവാരിക്ക് എത്തുന്ന കുട്ടികളും നിരവധിയാണ്.

കാണാം കലാപരിപാടികൾ

വൈകിട്ട് 6ന് കേളികൊട്ട്, 8ന് സോൾ ഒഫ് ഫോക്ക്, 30ന് വൈകിട്ട് 5.30ന് നൃത്തനൃത്യങ്ങൾ, 7ന് കലാസന്ധ്യ, 8ന് ദുർഗാ വിശ്വനാഥ്‌ നയിക്കുന്ന ഗാനമേള. 31ന് വൈകിട്ട് 5.30ന് രസാനുഭൂതി, 7ന് തിരുമല ചന്ദ്രൻ നയിക്കുന്ന മെഗാഷോ താരവിളയാട്ടം, 11ന് ഫ്യൂഷൻ ചെണ്ടമേളം, ജനുവരി 1ന് രാത്രി 8ന് ഗാനമേള, 2ന് വൈകിട്ട് 6ന് സമാപന സമ്മേളനം ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്യും. റോബിൻ പീറ്റർ അദ്ധ്യക്ഷത വഹിക്കും. അടൂർ പ്രകാശ് എം.പി പുതുവത്സര സന്ദേശം നൽകും. ചലച്ചിത്ര രംഗത്തേക്ക് കടന്നുവന്ന ടി.ടി ഏബ്രഹാം, സാബു ഉസ്മാൻ എന്നിവരെ ആദരിക്കും. 8ന് സുമേഷ് കൂട്ടിക്കൽ നയിക്കുന്ന മ്യൂസിക്കൽ ഷോ എന്നിവ നടക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.