SignIn
Kerala Kaumudi Online
Friday, 19 April 2024 11.46 PM IST

ചെർപ്പുളശ്ശേരി സമഗ്ര കുടിവെള്ള പദ്ധതി നിർമ്മാണോദ്ഘാടനം ജനുവരി 9ന്

meeting

ചെർപ്പുളശ്ശേരി: സമഗ്ര കുടിവെള്ള പദ്ധതി നിർമ്മാണോദ്ഘാടനം ജനുവരി ഒൻപതിന് വൈകീട്ട് നാലിന് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. നിർമ്മാണോദ്ഘാടനവുമായി ബന്ധപ്പെട്ട് പി.മമ്മിക്കുട്ടി എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചെർപ്പുളശ്ശേരി നഗരസഭ ഇ.എം.എസ് മെമ്മോറിയൽ ടൗൺ ഹാളിൽ സംഘാടക സമിതി യോഗം ചേർന്നു. ചെർപ്പുളശ്ശേരി നഗരസഭ ചെയർമാൻ പി.രാമചന്ദ്രൻ ചെയർമാനും കേരള ജല അതോറിറ്റി പാലക്കാട് പ്രോജക്ട് ഡിവിഷൻ എക്സിക്യുട്ടീവ് എൻജിനീയർ കെ.എസ്.അനിൽ രാജ് കൺവീനറും അനങ്ങനടി, തൃക്കടീരി, ചളവറ പഞ്ചായത്ത് പ്രസിഡന്റുമാർ വൈസ് ചെയർമാൻമാരുമായി സംഘാടകസമിതിയെ തിരഞ്ഞെടുത്തു.
ചെർപ്പുളശ്ശേരി നഗരസഭയിലെയും അനങ്ങനടി, ചളവറ, തൃക്കടീരി പഞ്ചായത്തുകളിലെയും കുടിവെള്ള ക്ഷാമത്തിന് പരിഹാരമായാണ് ചെർപ്പുളശ്ശേരി സമഗ്ര കുടിവെള്ള പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. മൂന്ന് പഞ്ചായത്തുകളിലെ കുടിവെള്ള പദ്ധതിക്കായി ജൽ ജീവൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി 187.81 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. കേന്ദ്ര സംസ്ഥാന സർക്കാരുകളും അനങ്ങടി, ചളവറ, തൃക്കടീരി പഞ്ചായത്തുകളും സംയുക്തമായി പൊതുജന പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതിയിലൂടെ പഞ്ചായത്തുകളിലെ എല്ലാ വീടുകളിലും ടാപ്പുകൾ വഴി ശുദ്ധമായ കുടിവെള്ളമെത്തിക്കുകയാണ് ലക്ഷ്യം.
മൂന്ന് പഞ്ചായത്തുകളിലുമായി 2053 ലെ പ്രതീക്ഷിത ജനസംഖ്യയായ 1,42,453 പേർക്ക് ആളോഹരി പ്രതിദിനം 100 ലിറ്റർ എന്ന രീതിയിൽ കുടിവെള്ളം ലഭ്യമാക്കുന്ന വിധത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പഞ്ചായത്തുകളിലെ ജൽ ജീവൻ പദ്ധതിക്ക് പുറമേ ചെർപ്പുളശ്ശേരി നഗരസഭ കുടിവെളള പദ്ധതിക്കായി സ്റ്റേറ്റ് പ്ലാനിൽ ഉൾപ്പെടുത്തി 10 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. വിവിധ പദ്ധതികളിലൂടെ ചെർപ്പുളശ്ശേരിയിലും മൂന്ന് പഞ്ചായത്തുകളിലുമായി 207.8 കോടി രൂപയുടെ കുടിവെള്ള വിതരണ പദ്ധതിയാണ് എം.എൽ.എയുടെ നേതൃത്വത്തിൽ വിഭാവനം ചെയ്തിട്ടുള്ളത്. ഇതിൽ 197.80 കോടിയുടെ പദ്ധതികൾക്കാണ് നിലവിൽ ഭരണാനുമതി ലഭിച്ചിട്ടുള്ളതെന്ന് പി. മമ്മിക്കുട്ടി എം.എൽ.എ അറിയിച്ചു. ചെർപ്പുളശ്ശേരി നഗരസഭയിലെ ജനങ്ങളുടെ വർഷങ്ങളായുള്ള ആവശ്യമാണ് നടപ്പാക്കുന്നതെന്നും ജൽ ജീവൻ മിഷന്റെ ഭാഗമായി ചളവറ, തൃക്കടീരി, അനങ്ങനടി പഞ്ചായത്തുകളുടെ ടെൻഡർ നടപടികൾ പൂർത്തിയായതായും എം.എൽ.എ അറിയിച്ചു.
ജനുവരി ഒൻപതിന് വൈകിട്ട് നാലിന് സാംസ്‌കാരിക ഘോഷയാത്രയോടുകൂടി ഉദ്ഘാടന പരിപാടികൾ ആരംഭിക്കാൻ യോഗത്തിൽ തീരുമാനമായി. ചെർപ്പുളശ്ശേരി നഗരസഭ ചെയർമാൻ പി.രാമചന്ദ്രൻ, അനങ്ങനടി പഞ്ചായത്ത് പ്രസിഡന്റ് പി.ചന്ദ്രൻ, തൃക്കടീരി പഞ്ചായത്ത് പ്രസിഡന്റ് എ.പി ലതിക, ചളവറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീത, ചെർപ്പുളശ്ശേരി നഗരസഭ വൈസ് ചെയർപേഴ്സൺ സഫ്ന പാറക്കൽ, കേരള വാട്ടർ അതോറിറ്റി പ്രൊജക്ട് ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ കെ.എസ് അനിൽ രാജ്, അസിസ്റ്റന്റ് എൻജിനീയർ പി.സി ജയേഷ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD, DRINKING WATER
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.