SignIn
Kerala Kaumudi Online
Saturday, 27 April 2024 1.49 AM IST

മ്യൂസിയം ഗുരുദേവ പ്രതിഷ്ഠയ്ക്ക് മണ്ഡപം വേണം: എം.എം. ഹസ്സൻ

m-m-hassan

തിരുവനന്തപുരം: ശ്രീനാരായണഗുരുദേവന്റെ ദർശനങ്ങൾ ഉൾക്കൊള്ളാനും പ്രചരിപ്പിക്കാനുമായി സർക്കാർ മ്യൂസിയത്തിന് എതിർവശത്തായി ഗുരുദേവ പ്രതിഷ്ഠ സ്ഥാപിച്ച സ്ഥലത്ത് സംരക്ഷണ മണ്ഡപം നിർമ്മിക്കണമെന്ന് യു.ഡി.എഫ് കൺവീനർ എം.എം. ഹസ്സൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. സമത്വ തത്വവാദ സംഘത്തിന്റെ ഇതു സംബന്ധിച്ച ആവശ്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി നൽകിയ കത്തിലാണ് ഹസ്സൻ ഇക്കാര്യം ഉന്നയിച്ചത്.

ഒരു കമ്പിക്കുടയ്ക്ക് കീഴിലെ പ്രതിഷ്ഠ ഗുരുദേവനെ ആരാധിക്കുന്നവർക്ക് മനോവിഷമം ഉണ്ടാക്കുന്നതാണ്. സാമൂഹ്യ നവോത്ഥാന നായകരിൽ പ്രമുഖനാണ് ശ്രീനാരായണ ഗുരുദേവൻ. ശ്രീനാരായണീയർ പ്രബല ഗുരുവായി ആരാധിക്കുന്ന ഗുരുദേവ പ്രതിഷ്ഠയ്ക്ക് അർഹിക്കുന്ന പരിഗണന നൽകി സംരക്ഷണം മണ്ഡപം നിർമ്മിക്കാൻ നടപടി സ്വീകരിക്കണമെന്ന് ഹസ്സൻ കത്തിൽ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: M M HASSAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.