തിരുവനന്തപുരം: ദർപ്പണ നൃത്തക്ഷേത്രയുടെ 39ാമത് വാർഷികാഘോഷങ്ങൾക്ക് നാളെ തലസ്ഥാനത്ത് തിരി തെളിയും. വൈകിട്ട് 6.15ന് കോബാങ്ക് ടവറിൽ നടക്കുന്ന ചടങ്ങ് പ്രസ് ക്ലബ് പ്രസിഡന്റ് എം.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഇരുന്നൂറോളം കുട്ടികൾ അണിനിരക്കുന്ന നൃത്തവിരുന്നാണ് പരിപാടിയുടെ മുഖ്യ ആകർഷണം.പരിപാടികൾ ജനുവരി ഒന്നിന് സമാപിക്കും.രണ്ടാം ദിവസത്തെ പരിപാടി റിഗാറ്റ സംഗീത നാടക അക്കാഡമി ഡയറക്ടർ ഗിരിജ ചന്ദ്രൻ ഉദ്ഘാടനം ചെയ്യും.തിരക്കഥാകൃത്തും നിർമ്മാതാവുമായ വിനു കിരിയത്ത് മുഖ്യാതിഥിയാകും.തുടർച്ചയായി മൂന്ന് തവണ കേരള യൂണിവേഴ്സിറ്റി യുവജനോത്സവത്തിൽ ഓവറോൾ ചാമ്പ്യനായ ഗീതാ കൃഷ്ണകുമാറാണ് ദർപ്പണയുടെ സാരഥി. കൊവിഡിന്റെ ഇടവേളയ്ക്ക് ശേഷം നടത്തുന്ന കലാവിരുന്നിൽ എല്ലാവരും പങ്കെടുക്കണമെന്നും വരും വർഷങ്ങളിൽ വാർഷികാഘോഷങ്ങൾ വലിയ പരിപാടിയായി നടത്തുമെന്നും വിനു കിരിയത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |