SignIn
Kerala Kaumudi Online
Saturday, 27 April 2024 9.15 AM IST

ഫോക് ലോർ ഫിലിം ഫെസ്റ്റിവൽ ഒന്ന് മുതൽ

1

തൃശൂർ : ഇന്റർനാഷണൽ ഫോക് ലോർ ഫിലിം ഫെസ്റ്റിവലിന്റെ ആറാമത് എഡിഷന്റെ ഉദ്ഘാടനം ജനുവരി ഒന്നിന് തൃശൂർ സെന്റ് തോമസ് കോളേജ് മെഡലിക്കോട്ട് ഹാളിൽ ഉച്ചയ്ക്ക് 2ന് മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും. പി.ബാലചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.

5 വരെ തൃശൂർ സെന്റ് തോമസ് കോളേജിൽ നാല് വേദികളിലായാണ് പ്രദർശനം. 72 രാജ്യങ്ങളിൽ നിന്നായി 200 ൽപരം സിനിമകൾ പ്രദർശിപ്പിക്കും. ജനു. 1-5 വരെ ഓഫ് ലൈനായും ജനു. 4 - 10 വരെ ഓൺലൈനായുമാണ് പ്രദർശനം. ജനസംസ്‌കാര ചലച്ചിത്ര കേന്ദ്രം, ഐ.എഫ്.എഫ്.ടി, ചലച്ചിത്ര അക്കാഡമി, സെന്റ് തോമസ് കോളേജ് സെന്റർ ഫോർ മീഡിയ സ്റ്റഡീസ്, നാട്ടുകലാകാരക്കൂട്ടം, കോർപ്പറേഷൻ, ജില്ലാ പഞ്ചായത്ത്, എഫ്.എഫ്.എസ്.ഐ, ഫോക് ലോർ അക്കാഡമി എന്നിവരാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. പത്രസമ്മേളനത്തിൽ ഫെസ്റ്റിവൽ ഡയറക്ടർ ശീതൾ രാജഗോപാൽ, ചെറിയാൻ ജോസഫ്, വി.ആർ.സോമസുന്ദരൻ, സി.ബി.ബൈജു എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.