തൃശൂർ: മുക്തിസ്ഥലേശ്വരി ട്രസ്റ്റിന്റെ പുരസ്കാരം തിരുവനന്തപുരം സ്വദേശിനിയും എഴുത്തുകാരിയും യാത്രികയുമായ ജെ.യമുനമ്മയ്ക്ക് നൽകും. 25,000രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം പി.ചിത്രൻ നമ്പൂതിരിപ്പാടിന്റെ നൂറ്റിമൂന്നാം ജന്മദിനമായ ജനുവരി രണ്ടിന് തൃശൂർ പൂങ്കുന്നം സീതാരാമസ്വാമി മണ്ഡപത്തിൽ മന്ത്രി കെ.രാജൻ പുരസ്കാരം നൽകും. മന്ത്രി കെ.രാധാകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്യും. ചിത്രൻ നമ്പൂതിരിപ്പാടിന്റെ പത്നി യശഃശരീരയായ ലീല അന്തർജനത്തിന്റെ സ്മരണാർത്ഥം ആദ്ധ്യാത്മിക,സാമൂഹിക രംഗങ്ങളിൽ പ്രവർത്തിക്കുന്ന സ്ത്രീകൾക്കാണ് പുരസ്കാരം നൽകാറുള്ളത്. പി.സി.ഗൗരി,ആലങ്കോട് ലീലാകൃഷ്ണൻ,തലനാട് ചന്ദ്രശേഖരൻ നായർ എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്കാരം നിർണയിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |