കോട്ടയം : ജില്ലയിലെ കർഷകതൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വം എടുത്തിട്ടുള്ളവർക്ക് അംശാദായം അടയ്ക്കുന്നതിനും, പുതിയതായി അംഗത്വം ചേരുന്നതിനും കുടിശ്ശിക അടയ്ക്കുന്നതിനുമായി കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് കോട്ടയം ഓഫിസ് സിറ്റിംഗ് നടത്തും. ഓണംതുരുത്ത് വില്ലേജ് ജനുവരി 3 ഓണംതുരുത്ത് ഗ്രാമപഞ്ചായത്ത് ഹാൾ, അതിരമ്പുഴ വില്ലേജ് ജനുവരി 5 അതിരമ്പുഴ ഗ്രാമപഞ്ചായത്ത് ഹാൾ, ഏറ്റുമാനൂർ വില്ലേജ് ജനുവരി 10 ഏറ്റുമാനൂർ നഗരസഭ ഹാൾ, അയർക്കുന്നം വില്ലേജ് ജനുവരി 12: അയർക്കുന്നം ഗ്രാമപഞ്ചായത്ത് ഹാൾ, അകലക്കുന്നം വില്ലേജ് ജനുവരി 17, അകലക്കുന്നം ഗ്രാമപഞ്ചായത്ത് ഹാൾ, ആനിക്കാട് വില്ലേജ് ജനുവരി 19 ആനിക്കാട് ഗ്രാമപഞ്ചായത്ത് ഹാൾ, കൂരോപ്പട വില്ലേജ് ജനുവരി 24 കൂരോപ്പട ഗ്രാമപഞ്ചായത്ത് ഹാൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |