ചങ്ങനാശേരി . ജനകീയ പ്രശ്‌നങ്ങൾ നിയമസഭയിൽ അവതരിപ്പിക്കുന്നതിൽ പി ടി തോമസ് നിയമസഭ സാമാജികർക്ക് മാതൃകയായിരുന്നെന്ന് മുൻമന്ത്രി കെ സി ജോസഫ് പറഞ്ഞു. മാനവ സംസ്‌കൃതി ചങ്ങനാശേരി താലൂക്ക് കമ്മിറ്റി സംഘടിപ്പിച്ച പി ടി തോമസ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാനവ സംസ്‌കൃതി താലൂക്ക് ചെയർമാൻ ബാബു സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. കെ പി സി സി ജനറൽ സെക്രട്ടറി ജോസി സെബാസ്റ്റ്യൻ, വി ജെ ലാലി., ടി എസ് സലിം, ജി ഗോപകുമാർ, എം ശ്രീകുമാർ, രാജീവ് മേച്ചരി, പരിമൾ ആന്റണി, അൻസാരി ബാപ്പു എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. കെ ദേവകുമാർ അഖിൽ അനിൽകുമാർ ജീതാ റോസ് ബെന്നി എന്നിവർ അനുസ്മര ഗാനങ്ങൾ ആലപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |