ചെറുവത്തൂർ: ചെറുവത്തൂർ റെയിൽവേ സ്റ്റേഷനോട് അധികൃതർ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് റെയിൽവേ വികസന സമിതി സമരത്തിലേക്ക്. കോവിഡ് ലോക്ഡൗണിനെ തുടർന്ന് നിർത്തലാക്കിയ വെസ്റ്റ്‌കോസ്റ്റ് എക്‌സ്പ്രസിന്റെ സ്റ്റോപ്പ് പുന:സ്ഥാപിക്കുക, പരശുറാം എക്‌സ്പ്രസിന് ചെറുവത്തൂരിൽ സ്റ്റോപ്പ് അനുവദിക്കുക എന്നി ആവശ്യവുമായി ബഹുജന മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു ചെറുവത്തൂർ റെയിൽവേ വികസന സമിതിയുടെ നേതൃത്വത്തിൽ ചെറുവത്തൂർ ടൗൺ കേന്ദ്രീകരിച്ച് റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ചും തുടർന്ന് റെയിൽവേ സ്റ്റേഷനു മുമ്പിൽ നടന്ന ധർണ്ണ എം.രാജഗോപാലൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിനഡന്റ് മാധവൻ മണിയറ. അധ്യക്ഷനായിരുന്നു. മുതിർന്ന സി.പി.എം നേതാവ് പി.കരുണാകരൻ, ജില്ലാ പഞ്ചായത്ത് അംഗം സി.സജിത്ത്, ചെറുവത്തൂർ, കയ്യൂർ-ചീമേനി, പിലിക്കോട്, പടന്ന, വലിയപറമ്പ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാർ ഉൾപെടെയുള്ള ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും പങ്കെടുത്തു .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |