കൊച്ചി: രാജ്യത്ത് ഏകീകൃത സിവിൽ കോഡ് അനിവാര്യമാണെന്നും ഭരണഘടനാപരമായ ഉത്തരവാദിത്വമാണെന്നും അഡ്വ.കെ.രാംകുമാർ.
ഭാരതീയ വിചാരകേന്ദ്രം ജില്ലാ സമിതി സംഘടിപ്പിച്ച ഭരണ നിർവഹണവും ഭരണഘടനാ മൂല്യങ്ങളും സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സുപ്രീം കോടതി കൊളീജിയം സംവിധാനം ഭരണഘടന അനുശാസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തൃശൂർ ഗവ.ലാ കോളേജ് പ്രിൻസിപ്പൽ ഡോ. വി.ആർ. ജയദേവൻ, അഡ്വ.വി.എൻ. ശങ്കർജി എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. വിചാരകേന്ദ്രം ജില്ലാ പ്രസിഡന്റ് ഡോ സി.എം. ജോയ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി പി.എസ്. അരവിന്ദാക്ഷൻ നായർ സ്വാഗതവും അഡ്വ. വേണുകുമാർ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |