കീവ്: കിഴക്കൻ ഡോൺബാസ് മേഖലയിൽ റഷ്യൻ സൈനികർക്കെതിരെ യുക്രെയിൻ സൈന്യം നിലയുറപ്പിക്കുകയും ചില മേഖലകളിൽ ചെറിയ മുന്നേറ്റം നടത്തുകയും ചെയ്യുന്നുണ്ടെന്നും പുതുവർഷത്തിൽ കൂടുതൽ ശക്തി പ്രാപിക്കുമെന്നും പ്രസിഡന്റ് വൊളോഡിമർ സെലെൻസ്‌കി പറഞ്ഞു.
ഞങ്ങൾ ഞങ്ങളുടെ സ്ഥാനങ്ങൾ നിലനിറുത്തുന്നുണ്ട്. അല്പം മുന്നേറുന്ന ചില മേഖലകളും ഉണ്ട്. റഷ്യൻ വ്യോമാക്രമണത്തിനെതിരെ യുക്രെയിൻ ശക്തമായ പ്രതിരോധം തീർക്കുന്നുണ്ട്. വിമാനവിരുദ്ധ ശേഷി ശക്തിപ്പെടുത്തി. രാജ്യത്തെയും യൂറോപ്പിനെ മുഴുവനും സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |