മംഗലപുരം: സി.കെ നായിഡു ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ നാഗാലൻഡിനെതിരെ കേരളം ഇന്നിംഗ്സ് ജയത്തിനരികിൽ. ആദ്യ ഇന്നിംഗ്സിൽ 160 റൺസിന് ഓൾഔട്ടാക്കിയ കേരളം ഒന്നാം ഇന്നിംഗ്സിൽ കൃഷ്ണപ്രസാദിന്റെ (254) ഡബിൾ സെഞ്ച്വറിയുടേയും ആനന്ദ് കൃഷ്ണന്റെ സെഞ്ച്വറിയുടേയും (150) മികവിൽ 4 വിക്കറ്ര് നഷ്ടത്തിൽ 609 എന്ന കൂറ്റൻ സ്കോർ നേടി. തുടർന്ന് രണ്ടാം ഇന്നിംഗ്സിനിറങ്ങിയ നാഗാലാൻഡ് രണ്ടാം ദിനം സ്റ്രമ്പെടുക്കുമ്പോൾ 32/3 എന്ന നിലയിലാണ്. 7 വിക്കറ്റ് കൈയിലിരിക്കേ കേരളത്തേക്കാൾ 417 റൺസ് പിന്നിലുള്ള അവർ ഇന്നിംഗ്സ് തോൽവിയുടെ ഭീഷണിയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |