തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് ട്രാവൻകൂർ സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (എ.ഐ.ബി.ഇ.എ ) ബാങ്കിന്റെ ലോക്കൽ ഹെഡ്ഡ് ഓഫീസിന് മുമ്പിൽ ധർണ നടത്തി.എ.ഐ.ടി.യു.സി ദേശീയ വർക്കിംഗ് പ്രസിഡന്റ് ബിനോയ് വിശ്വം എം.പി ഉദ്ഘാടനം ചെയ്തു.യൂണിയൻ പ്രസിഡന്റ് എസ്.സുരേഷ് കുമാർ അദ്ധ്യക്ഷനായി. എ.ഐ.ബി.ഇ.എ ജോയിന്റ് സെക്രട്ടറി കെ.എസ്.കൃഷ്ണ, മുൻ എം.എൽ.എ കെ.എസ്.ശബരീനാഥൻ, ഐ.എൻ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി വി.ജെ.ജോസഫ്, എ.ഐ.ബി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി ബി.രാംപ്രകാശ്, ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയചന്ദ്രൻ കല്ലിംഗൽ, ഐ.എൻ.ടി.യു.സി വൈസ് പ്രസിഡന്റ് അനിയൻ മാത്യു, ആൾ ഇന്ത്യ എൽ.ഐ.സി എംപ്ലോ. ഫെഡറേഷൻ വൈസ് പ്രസിഡന്റ് ബി.കൃഷ്ണമൂർത്തി, ആർ.എസ്.ജയൻ (എ.ഐ.വൈ.എഫ്), ആദർശ് കൃഷ്ണ, എ.ഐ.ബി.ഐ സംസ്ഥാന നേതാക്കളായ എ.സി.ജോസഫ്, സുജിത് രാജു, എസ്.പിങ്കി, ടി.എസ്.ബി.ഇ.എ സെക്രട്ടറി വി.അനിൽകുമാർ, എ.കെ.ബി.ഇ.എഫ് ജില്ലാസെക്രട്ടറി സുബിൻ ബാബു എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |