ഇലന്തൂർ : ഇലന്തൂരിൽ നടന്ന ഇരട്ടക്കൊലപാതകത്തിന് പിന്നിലെ നിഗൂഢതകൾ വെളിച്ചത്തു കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ഇലന്തൂർ പഞ്ചായത്ത് കമ്മിറ്റി പ്രകടനവും പ്രതിഷേധ ജ്വാലയും സംഘടിപ്പിച്ചു. പത്തനംതിട്ട മണ്ഡലം പ്രസിഡന്റ് അഭിലാഷ് ഓമല്ലൂർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.പി.മനോജ് അദ്ധ്യക്ഷത വഹിച്ചു. സൂരജ് ഇലന്തൂർ, ബനോയ് മാത്തൂർ, അഡ്വ.മനോജ്, ബി.ജയകുമാർ, ശ്രീകുമാർ .എൻ,സുനിൽ കുറ്റിക്കാല,ജോസ് വാര്യാപുരം, അരുൺ പൂക്കോട്, തുളസിയമ്മ, സുരേഷ്.കെ.ജി, ശംഭു ഉമേഷ്, ഹരി പുള്ളോനാൽ, അശ്വിൻ ഇലന്തൂർ തുടങ്ങിയവർ പ്രസംഗിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |