SignIn
Kerala Kaumudi Online
Sunday, 06 July 2025 9.09 PM IST

മൂന്ന് തവണ ബലാത്സംഗം ചെയ്‌തു; നടനും അവതാരകനുമായ ഗോവിന്ദൻകുട്ടിക്കെതിരെ പരാതിയുമായി മറ്റൊരു യുവതി

Increase Font Size Decrease Font Size Print Page
govindankutty

കൊച്ചി: നടനും അവതാരകനുമായ അടൂർ കടമ്പനാട് നെല്ലിമുകൾ പ്ലാന്തോട്ടത്തിൽ ഗോവിന്ദൻകുട്ടി (42)യ്‌ക്കെതിരെ വീണ്ടും പീഡന പരാതി. 2021ലും 2022ലുമായി മൂന്ന് തവണ ബലാത്സംഗം ചെയ്‌തെന്നാരോപിച്ചാണ് യുവതി എറണാകുളം നോർത്ത് പൊലീസിൽ പരാതി നൽകിയത്.

കഴിഞ്ഞമാസം നടിയും മോഡലുമായ മറ്റൊരു യുവതിയും ഗോവിന്ദൻകുട്ടിക്കെതിരെ പീഡന പരാതി നൽകിയിരുന്നു. വിവാഹ വാഗ്ദാനം നൽകി എറണാകുളത്തെ വാടകവീട്ടിലും സുഹൃത്തിന്റെ വില്ലയിലും കാറിലുംവച്ച് പലതവണ പീഡിപ്പിച്ചെന്നായിരുന്നു പരാതി.

യൂട്യൂബ് ചാനലിലേക്ക് ടോക് ഷോ ചെയ്യാൻ പോയപ്പോഴാണ് പ്രതിയെ പരാതിക്കാരി പരിചയപ്പെട്ടത്. തുടർന്ന് വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. അതിനുശേഷം വിവാഹത്തെക്കുറിച്ച് പറഞ്ഞപ്പോൾ ഇയാൾ മർദിച്ചെന്നും പരാതിയിൽ പറയുന്നു. നവംബർ ഇരുപത്തിനാലിനായിരുന്നു നടി നോർത്ത് പൊലീസിൽ പരാതി നൽകിയത്. ഇതിൽ കേസെടുത്ത് അന്വേഷണം നടക്കുന്നതിനിടയിലാണ് നടനെതിരെ സമാനരീതിയിൽ വീണ്ടും പരാതി വന്നത്.

TAGS: CASE DIARY, ACTOR GOVINDANKUTTY, SEXUAL ASSAULT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.