മുക്കം:കാരശ്ശേരി പഞ്ചായത്തും ഗവ. യൂനാനി ഡിസ്പെൻസറി ആനയാംകുന്നും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കുറ്റിപറമ്പ് സീനിയർ സിറ്റിസൺസ് റിക്രിയേഷൻ സെന്ററിൽ നടന്ന മെഡിക്കൽ ക്യാമ്പ് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വി.പി.സ്മിത അദ്ധ്യക്ഷത വഹിച്ചു. എടത്തിൽ ആമിന, ജിജിത സുരേഷ്, ശാന്തദേവി മൂത്തേടത്ത്, എം.എ.സൗദ, കുഞ്ഞാലി മമ്പാട്ട്, അഷ്റഫ് തച്ചാറമ്പത്ത്, കെ.അഭിജിത്ത് എന്നിവർ പ്രസംഗിച്ചു. യുനാനി ഡിസ്പൻസറി മെഡിക്കൽ ഓഫീസർ ഡോ.കെ.പി. നിസാമുദ്ദീൻ,കൊടുവള്ളി യുനാനി ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ. മറിയം ബുഷൈറത്ത്, മർക്കസ് യൂനാനി മെഡിക്കൽ കോളേജിലെ ഹൗസ് സർജന്മാരായ ഡോ.സഫാന കരുവാട്ട്, ഡോ.ഫാത്തിമ ഫർസാന, ഡോ.അസ്‌ലഹ ഷിറിൻ, ഡോ.നസാഹ, ഡോ.സി.എച്ച്.ജുമൈലത്ത്, ഡോ.ജുമാന മിഗ്ദാദ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |