കുന്ദമംഗലം:നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റ് ആതിഥേയത്വം വഹിക്കുന്ന ഓൾഇന്ത്യാ
ഇന്റർ എൻ.ഐ.ടി ഹോക്കി, ഹാൻഡ് ബോൾ ടൂർണമെന്റിന് എൻ.ഐ.ടി കാലിക്കറ്റിൽ തുടക്കമായി. മൂന്ന് ദിവസത്തെ ടൂർണമെന്റിൽ ഹോക്കി (പുരുഷവിഭാഗം), ഹാൻഡ്ബോൾ (പുരുഷ,വനിതാവിഭാഗം) എന്നീ മത്സരയിനങ്ങളിലായി അഗർത്തല, ട്രിച്ചി, സൂറത്ത്, അലഹബാദ്, ജംഷഡ്പൂർ, ആന്ധ്രാപ്രദേശ്, ദുർഗാപൂർ, നാഗ്പൂർ, സൂറത്കൽ, കുരുക്ഷേത്ര,വാറങ്കൽ, സിൽചാർ, റൂർക്കല എന്നീ എൻ.ഐ.ടികളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് പങ്കെടുക്കുന്നത്. ഹോക്കി പുരുഷവിഭാഗത്തിൽ 8 ടീമുകളും ഹാൻഡ്ബോൾ പുരുഷവിഭാഗത്തിൽ 11 ടീമുകളും ഹാൻഡ്ബോൾ വനിതാവിഭാഗത്തിൽ 5 ടീമുകളുമാണ് മാറ്റുരയ്ക്കാനായി എത്തുന്നത്.
ഉദ്ഘാടന ചടങ്ങിൽ എൻ.ഐ.ടി കാലിക്കറ്റ് ഡെപ്യൂട്ടി ഡയറക്ടർ, ഡോ.പി.എസ്. സതീദേവി മുഖ്യാതിഥിയായി . ഉദ്ഘാടനചടങ്ങിനോടനുബന്ധിച്ച് രാജ്യത്തെ 14 എൻ.ഐ.ടികളിൽ നിന്നുള്ള 300-ലധികം വിദ്യാർഥികൾ പങ്കെടുത്ത മാർച്ച് പാസ്റ്റും വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു . ചടങ്ങിൽ എൻ.ഐ.ടി കാലിക്കറ്റ് സ്റ്റുഡന്റ്സ് വെൽഫെയർ ഡീൻ ഡോ.ജി.കെ.രജനികാന്ത്, എൻ.ഐ.ടി കാലിക്കറ്റ് സ്പോർട്സ് സെക്രട്ടറി , ഇർഷാദ് ഇബ്രാഹിം എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |