SignIn
Kerala Kaumudi Online
Friday, 29 March 2024 7.12 PM IST

വിദേശ സർവകലാശാലാ കാമ്പസുകൾ കേരളത്തിലും

college

തിരുവനന്തപുരം: രാജ്യത്ത് വിദേശ സർവകലാശാലകൾക്ക് യു.ജി.സി അനുമതി നൽകുന്നതോടെ, കേരളത്തിലും അവയുടെ കാമ്പസുകൾ ആരംഭിക്കും.

140 വിദേശ വിദ്യാർത്ഥികൾ ഇപ്പോൾ കേരള സർവകലാശാലയിൽ പഠിക്കുന്നുണ്ട്. ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസിന്റെ (ഐ.സി.സി.ആർ) സമ്പൂർണ സ്കോളർഷിപ്പോടെയാണ് പഠനം.വിദേശ സർവകലാശാലകൾക്ക് യു.ജി.സിയാണ് അനുമതി നൽകുന്നത്. ഇതിന് സംസ്ഥാനത്തിന്റെ അനുമതിപത്രം പോലും ആവശ്യമില്ല.

ലോക റാങ്കിംഗിൽ മുന്നിലുള്ള വിദേശ സർവകലാശാലകളുടെ കാമ്പസുകൾ വരുന്നതോടെ, മലയാളി വിദ്യാർത്ഥികൾക്ക് ഇവിടെത്തന്നെ ഉന്നതനിലവാരമുള്ള പഠനസൗകര്യമൊരുങ്ങും. വിദേശത്തെ അതേ സിലബസും അദ്ധ്യാപകരും. നിലവിലെ കോളേജുകളുമായി ചേർന്ന് ഇത്തരം കാമ്പസുകൾ തുടങ്ങാനുമാവും.

നഷ്ടത്തിലുള്ള സ്വാശ്രയ മെഡിക്കൽ, എൻജിനിയറിംഗ് കോളേജുകൾ വിദേശ യൂണിവേഴ്സിറ്റികളുമായി പങ്കാളിത്തത്തിന് ശ്രമം തുടങ്ങിയിട്ടുണ്ട്. നോർക്കയുടെ കണക്കു പ്രകാരം, 51രാജ്യങ്ങളിൽ എം.ബി.ബി.എസ് പഠനത്തിനായി മലയാളികൾ പോയിട്ടുണ്ട്. അയൽരാജ്യമായ നേപ്പാൾ മുതൽ കരീബിയൻ കടലിലെ ക്യുറാസാവോ ദ്വീപു വരെ ഇക്കൂട്ടത്തിലുണ്ട്. ചൈനയിൽ മാത്രം മൂവായിരം വിദ്യാർത്ഥികൾ. യുക്രെയിനിൽ 2320 പേരും. മാനേജ്മെന്റ്, സോഷ്യൽ സയൻസ്, നിയമ പഠനത്തിനായും വിദ്യാർത്ഥികൾ വിദേശത്തു പോവുന്നു.

വിദേശികൾക്ക് പ്രിയം

കേരള യൂണി.

■35രാജ്യങ്ങളിൽ നിന്നുള്ള 1400 വിദ്യാർത്ഥികളാണ് കഴിഞ്ഞ വർഷം കേരള

സർവകലാശാലയിൽ പ്രവേശനത്തിന് അപേക്ഷിച്ചത്. പിഎച്ച് ഡി-148, പി.ജി-611, എം.ബി.എ-170.

■യു.എസ്.എ, സൗത്ത് ആഫ്രിക്ക, അഫ്ഗാനിസ്ഥാൻ, ഇറാക്ക്, ബംഗ്ലാദേശ്, മാലി, ഇന്തോനേഷ്യ, നേപ്പാൾ, സിറിയ, പാലസ്തീൻ, ശ്രീലങ്ക, കെനിയ, ഖാന, കംബോഡിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് അപേക്ഷകർ.

■മാനേജ്‌മെന്റ് സ്​റ്റഡീസ്, പൊളി​റ്റിക്കൽ സയൻസ്, കമ്പ്യൂട്ടർ സയൻസ്, കെമിസ്ട്രി, സോഷ്യോളജി, ഇംഗ്ലീഷ്, എഡ്യൂക്കേഷൻ തുടങ്ങിയ വിഷയങ്ങളിലാണ് പി.ജി പഠനത്തിന് വിദേശ വിദ്യാർത്ഥികൾ താത്പര്യം കാട്ടിയത്. ‌

■പി.ജികോഴ്സുകളിൽ കാര്യവട്ടം കാമ്പസിലും ബിരുദകോഴ്സുകളിൽ അഫിലിയേറ്റഡ് കോളേജുകളിലും വിദേശ വിദ്യാർത്ഥികൾക്ക് പ്രവേശനം .കാലിക്കറ്റിലും, എം.ജിയിലും വിദേശ വിദ്യാർത്ഥികളുണ്ട്.

2.48 ലക്ഷം കോടി

വിദേശ പഠനത്തിന് ഫീസായി പ്രതിവർഷം ഇന്ത്യയിൽ നിന്ന് പുറത്തേക്കൊഴുകുന്നത്

4.5 ലക്ഷം

വിദ്യാർത്ഥികളാണ് 2021ൽ വിദേശപഠനത്തിന് പോയത്

''വിദേശ സർവകലാശാലകൾ വരുന്നത് നല്ലതാണ്. എം.ജിയിൽ വിദ്യാർത്ഥികളെ പ്രോജക്ടിനായി വിദേശത്ത് അയയ്ക്കുന്നുണ്ട്.''

-പ്രൊഫ സാബു തോമസ്

വി.സി, എം.ജി സർവകലാശാല

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: 1
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.