തിരുവനന്തപുരം:മെഡിക്കൽ എഡ്യുക്കേഷൻ റിട്ട. എംപ്ലോയീസ് വെൽഫെയർ സമിതിയുടെ നേതൃത്വത്തിൽ മെഡിക്കൽ കോളേജ് പി.ഐ.പി.എം.എസ് പ്രിയദർശിനി ഓഡിറ്റോറിയത്തിൽ ക്രിസ്മസ് - പുതുവത്സര ആഘോഷം നടത്തി.മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് സ്പെഷ്യൽ ഓഫീസർ ഡോ.അബ്ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു.പി.എസ്.സി അംഗം എസ്.വിജയകുമാരൻ നായർ മുഖ്യപ്രഭാഷണം നടത്തി.സമിതി പ്രസിഡന്റ് കെ.ഗോപിനാഥൻ നായർ അദ്ധ്യക്ഷത വഹിച്ചു.പ്രൊഫ.ഡോ.സലീന ഷാ,സമിതി ജനറൽ സെക്രട്ടറി പി.മുരളിമോഹൻ,സെക്രട്ടറി അബ്ദുൾ ഹക്ക് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |