കളമശേരി: സുസ്ഥിരമായ ജലവിനിയോഗ നയം രൂപീകരിക്കുന്നതിനും നിയമപരമായ ക്രമീകരണങ്ങൾ ചെയ്യുന്നതിനും പ്രാദേശിക സമിതികൾക്ക് ക്രിയാത്മകമായ പങ്ക് വഹിക്കാനുണ്ടെന്നു കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് പറഞ്ഞു. കളമശേരി നുവാൽസ് സംഘടിപ്പിച്ച സസ്റ്റൈനബിൾ ആൻഡ് അഡാപ്റ്റീവ് വാട്ടർ ഗവെർണൻസ് - ലാ ആൻഡ് പോളിസി എന്ന വിഷയത്തിലുള്ള അന്താരാഷ്ട്ര സമ്മേളനത്തിന്റെ സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായിരുന്നു അദ്ദേഹം. വൈസ് ചാൻസലർ ഡോ. കെ. സി. സണ്ണി അദ്ധ്യക്ഷത വഹിച്ചു. സിറായ് യെഡീഗോ, ഡോ . അമ്പിളി .പി എന്നിവർ പ്രസംഗിച്ചു. മൂന്ന് ദിവസങ്ങളിലായി ഇരുപതോളം പ്രബന്ധങ്ങൾ സമ്മേളനത്തിൽ അവതരിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |