കൊച്ചി: തിരുവനന്തപുരം, കൊച്ചി ലുലുമാളുകളിലും തൃപ്രയാർ വൈ മാളിലും വിലക്കുറവിന്റെ ഉത്സവാഘോഷമൊരുക്കി അരങ്ങേറിയ 'ലുലു ഓൺ സെയിൽ" ഇന്നുകൂടി മാത്രം. ഗുണനിലവാരമേറിയ ബ്രാൻഡഡ് ഉത്‌പന്നങ്ങൾ പകുതിവിലയ്ക്ക് സ്വന്തമാക്കാവുന്ന സെയിലിൽ ഉപഭോക്താക്കളുടെ വലിയ തിരക്കാണ്.
ഫാഷൻ, ഇലക്‌ട്രോണിക്‌സ്, ഗൃഹോപകരണങ്ങൾ, ഗ്രോസറി തുടങ്ങിയവ 50 ശതമാനം വിലക്കുറവിൽ വാങ്ങാം. ലുലു ഹൈപ്പർമാർക്കറ്റ്, ലുലു കണക്‌ട്, ലുലു ഫാഷൻ സ്‌റ്റോർ, ലുലു സെലബ്രേറ്റ് എന്നിവിടങ്ങളിലാണ് ഓഫർ സെയിൽ. കൊച്ചിയിലും തിരുവനന്തപുരത്തും സ്‌റ്റോറുകൾ രാവിലെ 8 മുതൽ പുലർച്ചെ രണ്ടുവരെ തുറന്നുപ്രവർത്തിക്കും.
മികച്ച ഫാഷൻ ബ്രാൻഡുകളുടെ എറ്റവും പുതിയ വസ്ത്രശേഖരങ്ങളും ഫാഷൻ അക്‌സസറികളും പകുതിവിലയ്ക്ക് ലുലു ഫാഷൻ സ്റ്റോറിൽ ലഭിക്കും. 500ലേറെ ബ്രാൻഡുകളാണ് സെയിലിലുള്ളത്.
ഗാഡ്ജറ്റുകൾ, ബാഗുകൾ, പാദരക്ഷകൾ, കായികോപകരണങ്ങൾ, വീട്ടുപകരണങ്ങൾ, ആഭരണങ്ങൾ, വാച്ചുകൾ, സ്വാദിഷ്ടമായ വിവിധ ഭക്ഷണവിഭവങ്ങൾ തുടങ്ങിയവയും സെയിലിൽ ആകർഷക വിലയ്ക്ക് വാങ്ങാം. തൃപ്രയാർ വൈമാളിലെ ഹൈപ്പർമാർക്കറ്റായ ലുലു എക്‌സ്‌പ്രസിലും ഓഫർ ഇന്ന് സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |