SignIn
Kerala Kaumudi Online
Thursday, 28 March 2024 9.38 PM IST

അന്താരാഷ്ട്ര പുസ്തകോത്സവം: കുറഞ്ഞ നിരക്കിൽ പുസ്തകങ്ങൾ വാങ്ങാം

തിരുവനനതപുരം: നിയമസഭാ മന്ദിരത്തിൽ ഇന്ന് മുതൽ 15 വരെ നടക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ മലയാളം, ഇംഗ്ലീഷ് പുസ്തകങ്ങൾ ഡിസ്കൗണ്ട് നിരക്കിൽ ലഭിക്കും. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ആനുകൂല്യം ലഭിക്കും. വ്യക്തികൾക്ക് 20 ശതമാനവും സ്ഥാപനങ്ങൾക്ക് 33 ശതമാനവും ഡിസ്‌കൗണ്ടാണ് മലയാളം പുസ്തകങ്ങൾക്ക് ലഭിക്കുക. ഇംഗ്ലീഷ് പുസ്തകങ്ങൾ വ്യക്തികൾക്ക് 10 ശതമാനവും സ്ഥാപനങ്ങൾക്ക് 20 ശതമാനവും ഡിസ്കൗണ്ട് ലഭിക്കും. സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് നിയമസഭ,നിയമസഭാ മ്യൂസിയം,നേപ്പിയർ മ്യൂസിയം,മൃഗശാല,ആർട്ട് ഗാലറി, നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം എന്നിവ സൗജന്യമായി സന്ദർശിക്കുന്നതിന് പാക്കേജും ഒരുക്കിയിട്ടുണ്ട്. പുസ്തകോത്സവ ദിവസങ്ങളിൽ രാവിലെ 10 മുതൽ 8 വരെ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.