എഴുകോൺ : എഴുകോൺ ആറു മുറിക്കടയിൽ എ.ടി.എമ്മുകൾ തകർത്ത് കവർച്ചാ ശ്രമം. അപായ സൂചന നൽകി സൈറൺ മുഴങ്ങിയതോടെ ശ്രമം ഉപേക്ഷിച്ച് മോഷ്ടാക്കൾ രക്ഷപ്പെട്ടു. ഞായറാഴ്ച അർദ്ധരാത്രിക്ക് ശേഷമാണ് സംഭവം. ആറുമുറിക്കടയിൽ വിവിധ ബാങ്കുകളുടെ എ.ടി.എമ്മുകളിലാണ് പണം അപഹരിക്കാൻ ശ്രമം നടന്നത്. സി.സി.ടി.വി കാമറകൾ കറുത്ത ടേപ്പ് ഉപയോഗിച്ച് മറച്ച ശേഷമാണ് മെഷീൻ തകർക്കാൻ ശ്രമിച്ചത്. ഇതോടെ സൈറൺ മുഴങ്ങുകയും കവർച്ചക്കാർ രക്ഷപ്പെടുകയുമായിരുന്നു. എഴുകോൺ പൊലീസും ശാസ്ത്രീയ അന്വേഷണ വിഭാഗവും സ്ഥലത്തെത്തി തെളിവെടുത്തു. മോഷ്ടാക്കളിൽ ചിലരുടെ ചിത്രം സി.സി.ടി.വി കാമറയിൽ പതിഞ്ഞതായി സൂചനയുണ്ട്.
നെടുമൺകാവിന് സമീപം വാക്കനാട്ട് ദിവസങ്ങൾക്ക് മുൻപ് ബൈക്കും റബർ ഷീറ്റുകളും മോഷണം പോയിരുന്നു. കെ.എസ്.ഇ.ബി ജീവനക്കാരനായ ഉദയന്റെ വീട്ടിലാണ് മോഷണം നടന്നത്. മതിലും ഗേറ്റുമുള്ള വീട്ടിൽ നിന്ന് ഗേറ്റ് തുറക്കാതെ ബൈക്ക് മതിലിന് മുകളിലൂടെ ചുമന്ന് കടത്തുകയായിരുന്നു. ഇവിടെ സൂക്ഷിച്ചിരുന്ന 50 കിലോ റബർ ഷീറ്റാണ് അപഹരിച്ചത്. ജനുവരി 2ന് നടന്ന ഈ മോഷണത്തിൽ ഇനിയും തുമ്പ് കണ്ടെത്താനായിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |