തിരുവനന്തപുരം: സംസ്ഥാനത്ത് പക്ഷിപ്പനിമൂലം കോഴി ഉൾപ്പെടെയുള്ളവയെ കൊന്നൊടുക്കിയതു മൂലം കർഷകർക്കുണ്ടായ നഷ്ടം നികത്താൻ സഹായധനം അനുവദിക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി അറിയിച്ചു. രണ്ടു മാസത്തിന് താഴെ പ്രായമുള്ള കോഴി, താറാവ് എന്നിവയ്ക്ക് നൂറു രൂപ വീതവും രണ്ടുമാസത്തിന് മുകളിൽ പ്രായമുള്ളവയ്ക്ക് 200 രൂപ വീതവും നഷ്ടപരിഹാരം നൽകും. നശിപ്പിക്കപ്പെട്ട മുട്ട ഒന്നിന് 5 രൂപയും കോഴിത്തീറ്റ കിലോയ്ക്ക് 12 രൂപയും അനുവദിക്കും.
ഇക്കാര്യത്തിൽ കേന്ദ്ര സഹായത്തിനായി കാത്തു നില്കാതെ ആലപ്പുഴയിലും കോട്ടയത്തുമായി 4 കോടി രൂപ കർഷകർക്ക് വിതരണം ചെയ്തതായി മന്ത്രി പറഞ്ഞു. കേന്ദ്രം നിശ്ചയിച്ചിട്ടുള്ളതിനേക്കാൾ ഉയർന്ന നിരക്കിലാണ് നഷ്ടപരിഹാരം സംസ്ഥാന സർക്കാർ നൽകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |