തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കലോത്സവം വൻവിജയമാക്കി തീർത്ത എല്ലാവർക്കും മന്ത്രി വി.ശിവൻകുട്ടി നന്ദി അറിയിച്ചു. കലോത്സവവുമായി ബന്ധപ്പെട്ട് അഹോരാത്രം പ്രവർത്തിച്ച കമ്മിറ്റികൾ,പൊതു വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ,പൊലീസും ഫയർഫോഴ്സും അടക്കമുള്ള ഉദ്യോഗസ്ഥർ,അച്ചടി,ദൃശ്യ,ശ്രവ്യ,ഓൺലൈൻ മാദ്ധ്യമ പ്രതിനിധികൾ തുടങ്ങിയവർക്ക് മന്ത്രി പ്രത്യേക നന്ദി അറിയിച്ചു.കലോത്സവത്തിൽ ആരോഗ്യകരമായ മത്സരങ്ങളാണുണ്ടായത്.ഇക്കാര്യത്തിൽ മത്സരാർത്ഥികളും രക്ഷകർത്താക്കളും അഭിനന്ദനം അർഹിക്കുന്നു.കോഴിക്കോട് നടന്ന കലോത്സവം ചരിത്രത്തിലിടംപിടിച്ചെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |