കീവ് : കിഴക്കൻ യുക്രെയിനിൽ പോരാട്ടം രൂക്ഷമായ ബഖ്മത് നഗരത്തിന് സമീപത്തെ ബഖമത്‌സ്കീ ഗ്രാമം റഷ്യൻ സൈന്യം പിടിച്ചെടുത്തെന്ന് ഡൊണെസ്കിലെ റഷ്യൻ അനുകൂല വിമതർ അവകാശപ്പെട്ടു. യുക്രെയിൻ ഇതിനോട് പ്രതികരിച്ചിട്ടില്ല. അതേ സമയം, പാശ്ചാത്യരാജ്യങ്ങൾ നൽകുന്ന ആയുധങ്ങൾ യുക്രെയിൻ ജനതയുടെ ദുരിതം കൂടാൻ മാത്രമേ ഉപകരിക്കൂ എന്ന് ക്രെംലിൻ വക്താവ് ഡിമിട്രി പെസ്കൊവ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |